1,80,000 രൂപ നൽകിയാൽ പിഎച്ച്ഡി സ്വന്തമാക്കാം; ഡൽഹിയിൽ തട്ടിപ്പ് വീരന്മാർ കുടുങ്ങി
വ്യാജ ഐഡികാർഡ് കാണിച്ചാണ് പരാതിക്കാരിയെ പ്രതി പറ്റിച്ചത്
ന്യൂ ഡൽഹി : ഓൺലൈനായി വ്യാജ പിഎച്ച്ഡി വാഗ്ദാനം ചെയ്തത് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശികളായ ജാവേദ് ഖാൻ (30), ഷാരുഖ് അലി (29) എന്നിവരാണ് പിടിയിലായത്.
പരാതിക്കാരിയായ പെൺകുട്ടി ഓൺലൈനിൽ പിഎച്ച്ഡി അഡ്മിഷന് തിരയുന്ന സമയത്താണ് തട്ടിപ്പ് നടത്തിയ വെബ്സൈറ്റ് കാണുന്നത്. അതിൽ കണ്ട ഫോൺ നമ്പറിലൂടെ ജാവേദ് ഖാൻ എന്നയാളെ ബന്ധപ്പെടുകയും പിഎച്ച്ഡി അഡ്മിൻഷനും തിസീസിനുമായി 1,80,000 രൂപ കൊടുക്കുകയും ചെയ്തു. എന്നാൽ പ്രതി വീണ്ടും പണം ചോദിക്കുന്നതും മുടക്കിയ പണത്തിന്റെ രസീത് തരാത്തതും പെൺകുട്ടിയിൽ സംശയമുണ്ടാക്കി. തുടർന്ന് പെൺകുട്ടി നൽകിയ പരാതിയിലാണ് തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നത്.
പണം അയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ടിന്റെയും, ഫോൺ സംഭാഷണങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച പൊലീസ് പരാതികാരി അയച്ച പണം ജാവേദ് ഖാൻ, ഷാരുഖ് അലി എന്ന പേരുകളിൽ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടുകളിൽ കണ്ടെത്തി. പ്രതികൾ തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ കേന്ദ്രികരിച്ച നടത്തിയ അനേഷ്വണത്തിൽ പ്രതികളെ ഉത്തർപ്രദേശിലെ സഹരൺപുരിൽ നിന്ന് കണ്ടെത്തി.
തുടർന്നുള്ള ചോദ്യം ചെയ്യലിൽ. ജാവേദ് ഖാൻ 2022-2023 വർഷത്തിൽ പിഎച്ച്ഡി അഡ്‌മിഷൻ നൽകുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായും അതിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് പദ്ധതിയിട്ടതെന്നും വ്യക്തമായി. ഗ്ലോക്കൽ യൂണിവേഴ്സിറ്റി എന്ന യൂണിവേഴ്സിറ്റിയുടെ വ്യാജ ഐഡികാർഡ് കാണിച്ചാണ് പരാതിക്കാരിയെ ജാവേദ് പറ്റിച്ചത്. പ്രതികൾ മയക്കുമരുന്ന് അടിമകളാണെന്നാണ് പൊലീസ് പറയുന്നത്.