കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

താങ്‌പാവ മേഖലയിൽ ഞായറാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായത്

Update: 2022-10-10 02:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

അനന്ത്നാഗ്: കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.

താങ്‌പാവ മേഖലയിൽ ഞായറാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞയാഴ്ച ജമ്മുകശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സൈന്യവും ജമ്മുകശ്മീർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാല് ഭീകരരെ വധിച്ചതായി പൊലീസ് അറിയിച്ചു. ഷോപ്പിയാൻ ജില്ലയിലെ ഡ്രാച്ച് മേഖലയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരും കൊല്ലപ്പെട്ടിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News