'സുനേത്രക്കൊപ്പമുള്ള 22 എംഎല്‍എമാര്‍ ഏത് നിമിഷവും പാര്‍ട്ടിവിടും': അവകാശവാദവുമായി സഞ്ജയ് റാവത്ത്‌

എൻസിപിയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് സഞ്ജയ് റാവത്തിന്റെ അവകാശവാദം

Update: 2026-11-12 10:11 GMT

ന്യൂഡൽഹി: അജിത് പവാര്‍ വിഭാഗം എന്‍സിപിയിലെ  20 മുതൽ 22 വരെ എംഎൽഎമാർ എപ്പോൾ വേണമെങ്കിലും പാർട്ടി വിട്ടുപോകാൻ സാധ്യതയുണ്ടെന്ന അവകാശവാദവുമായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എംപി സഞ്ജയ് റാവത്ത്. ബുധനാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് റാവത്ത് ഇക്കാര്യം പറഞ്ഞത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് സഞ്ജയ് റാവത്തിന്റെ അവകാശവാദം.  

എൻസിപി എംഎൽഎമാരും പാർട്ടി സ്ഥാപകൻ ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ചകൾ കേവലം സൗഹൃദ സംഭാഷണങ്ങൾക്കപ്പുറമുള്ളതാണെന്നും, മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ മാറ്റങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും റാവത്ത് സൂചിപ്പിച്ചു. അജിത് പവാറിന്റെ മരണശേഷം എൻ.സി.പി എം.എൽ.എമാർ 'അടിമകളെപ്പോലെയായി' മാറിയെന്നും അദ്ദേഹം ആരോപിച്ചു. 

Advertising
Advertising

"സുനേത്ര പവാറിന്റെ പാർട്ടിയിലെ 20 മുതൽ 22 വരെ എംഎൽഎമാർ എപ്പോൾ വേണമെങ്കിലും പിളർന്നുപോകാം. അവർ തങ്ങളുടെ മാതൃസംഘടനയായ ശരദ് പവാർ നയിക്കുന്ന എൻ.സി.പിയിലേക്ക് മടങ്ങിയെത്തിയാൽ അതിനെ ലയനം എന്ന് വിളിക്കാനാവില്ല. അല്ലെങ്കിൽ തെരഞ്ഞെടുപ്പിന് മുൻപ് അവർ മറ്റേതെങ്കിലും പാർട്ടിയിൽ ചേരാനും സാധ്യതയുണ്ട്"- റാവത്ത് വ്യക്തമാക്കി. അതേസമയം ബിജെപിയുമായി കൂടിയാലോചിക്കാതെ എൻസിപി വിഭാഗങ്ങൾ തമ്മിലുള്ള ലയനം നടക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഫഡ്‌നാവിസിന്റെ ഈ പരാമർശം ശരദ് പവാറിന്റെ പാർട്ടിക്ക് ബാധകമല്ലെന്നായിരുന്നു റാവത്തിന്റെ മറുപടി. 

288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയിൽ എൻസിപിക്ക് 41 എംഎൽഎമാരാണുള്ളത്. അജിത് പവാര്‍ എന്‍സിപിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ട്. അജിത് പവാറിന്റെ മരണത്തോടെ സുനേത്രയെ അംഗീകരിക്കാത്ത ഒരു വിഭാഗം പാര്‍ട്ടിയില്‍ ശക്തിപ്രാപിച്ചുവരുന്നുണ്ട്. അടുത്തിടെ ഈ സംഘം കേന്ദ്രആഭ്യന്തരര മന്ത്രി അമിത് ഷായെ കണ്ടിരുന്നു. അതേസമയം എന്‍സിപിയില്‍ ഒരു പ്രശ്‌നങ്ങളുമില്ലെന്നാണ് പാര്‍ട്ടി പുറമേക്ക് പറയുന്നത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News