മോഷണം പോയത് 50 കോടിയുടെ സ്വർണാഭരണങ്ങൾ; മധുരയിലെ തനിഷ്‌ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

മുഖം മൂടി ധരിച്ച മോഷ്ടാവിനെ കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Update: 2026-11-12 10:45 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ തനിഷ്‌ക് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ജ്വല്ലറിയിലെ 35 കിലോയിലധികം വരുന്ന 50 കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്‍പ് മാത്രം തുറന്ന ഈ ഷോറൂമിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. ആഘോഷങ്ങള്‍ പ്രമാണിച്ച് ജനങ്ങള്‍ക്ക് വേണ്ടി നേരത്തെ തുറന്നുകൊടുക്കുകയായിരുന്നു. ഇത്തരത്തില്‍ ഇന്ന് രാവിലെ കട തുറക്കുന്നതിനായി ജ്വല്ലറിയിലെത്തിയ ജീവനക്കാരനാണ് മോഷണവിവരം പൊലീസിനെ വിളിച്ചറിയിക്കുന്നത്.

Advertising
Advertising

മുഖം മൂടി ധരിച്ച മോഷ്ടാവിനെ കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണത്തിന് പിന്നില്‍ ഒന്നിലധികം ആളുകളുണ്ടെന്നാണ് പ്രാഥമിക നിഗമനം. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടൈറ്റന്‍ കമ്പനിയുടെ പ്രമുഖ വജ്ര സ്വര്‍ണാഭരണ ശൃംഖലയാണ് ധനുഷ് ജ്വല്ലറി. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഒരുപാട് ഷോറൂമുകള്‍ ജ്വല്ലറിക്കുണ്ട്. മോഷ്ടാക്കളെ എത്രയും വേഗം പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

watch video report:

Full View

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News