ഡല്‍ഹിയില്‍ ഗോള്‍ഫ് കോഴ്സിലെ വെള്ളക്കെട്ടില്‍ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു

പ്രളയവുമായി ബന്ധമില്ലെന്നും അപകട മരണമാണെന്നും ഡൽഹി പൊലീസ്

Update: 2023-07-16 04:06 GMT

ഡൽഹി: ദ്വാരകയിൽ നിർമാണത്തിലിരിക്കുന്ന ഗോൾഫ് കോഴ്‌സിലെ വെള്ളക്കെട്ടിൽ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. സംഭവത്തിന് പ്രളയവുമായി ബന്ധമില്ലെന്നും അപകട മരണമാണെന്നും ഡൽഹി പൊലീസ് പറഞ്ഞു. ഡല്‍ഹി സ്വദേശികളായ അരുണ്‍, അഭിഷേക്, അനൂജ് എന്നിവരാണ് മരിച്ചത്.

ഫുട്ബോൾ കളി കഴിഞ്ഞു മടങ്ങിയ നാലു യുവാക്കൾ മതിൽ ചാടി ഗോൾഫ് കോഴ്‌സിലേക്ക് ഇറങ്ങുകയായിരുന്നു. ഇവരില്‍ ഒരാള്‍ വെള്ളത്തിലിറങ്ങിയിരുന്നില്ല. ഇയാളാണ് മറ്റു മൂന്ന് യുവാക്കള്‍ മുങ്ങിപ്പോയപ്പോള്‍ പൊലീസിനെ അറിയിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തിയെന്നും ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ദ്വാരക ഡെപ്യൂട്ടി കമ്മീഷണര്‍ എം ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

Advertising
Advertising

വെള്ളപ്പൊക്കവുമായി ഈ മരണങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു. വെള്ളക്കുഴി നിര്‍മാണത്തിലിരിക്കുന്ന ഗോള്‍ഫ് ക്ലബ്ബുകളിലുണ്ടാവാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 

Summary- Three boys drowned in the water pit of an under-construction golf course in southwest Delhi's Dwarka Sector 23, police said on Saturday.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News