ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ്; മൂന്ന് നഴ്സുമാരെ പിരിച്ചുവിട്ടു

റായ്പൂരിലെ ദൗ കല്യാൺ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻ്ററിലെ നഴ്സുമാരെയാണ് പുറത്താക്കിയത്

Update: 2024-02-27 08:07 GMT

നഴ്സുമാരുടെ ഡാന്‍സ് റീല്‍സ്

റായ്‍പൂര്‍: സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഡാന്‍സ് റീല്‍സ് ചെയ്ത മൂന്നു നഴ്സുമാരെ പിരിച്ചുവിട്ടു. ഛത്തീസ്ഗഡിലെ റായ്‍പൂര്‍ നഗരത്തിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ഫെബ്രുവരി 5നാണ് വീഡിയോ ചിത്രീകരിച്ചത്. റായ്പൂരിലെ ദൗ കല്യാൺ സിംഗ് പിജി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻ്ററിലെ നഴ്സുമാരെയാണ് പുറത്താക്കിയത്.

ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരാണ് റീല്‍സ് ചെയ്തത്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് നടപടി. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും നിരോധനമുണ്ട്. നഴ്സുമാര്‍ ഡാന്‍സ് ചെയ്യുന്നത് അസിസ്റ്റൻ്റ് സൂപ്രണ്ടിൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു.റീല്‍സ് ചെയ്യുന്നത് എതിര്‍ത്ത സീനിയർ നഴ്‌സിനോടും ഇവർ മോശമായി പെരുമാറിയെന്നാണ് വിവരം. വീഡിയോ വൈറലായതോടെ ഇവര്‍ക്കെതിരെ പരാതി ലഭിക്കുകയും ഉടൻ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഹേമന്ത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News