സഹപാഠിയെ കൂട്ടബലാത്സംഗത്തിനിരയാക്കി വീഡിയോ പ്രചരിപ്പിച്ചു; തമിഴ്‌നാട്ടില്‍ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ അറസ്റ്റിൽ

പെൺകുട്ടി സുഹൃത്തിനോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്താണ് പീഡനം

Update: 2022-07-09 05:32 GMT
Editor : ലിസി. പി | By : Web Desk

ചെന്നൈ: തമിഴ്നാട്ടിൽ സഹപാഠിയായ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പത്താം ക്ലാസ് വിദ്യാർഥികൾ അറസ്റ്റിൽ. ലൈംഗികാതിക്രമത്തിന്റെ വീഡിയോയും പ്രതികൾ പങ്കുവെച്ചിരുന്നു. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരു ആൺകുട്ടിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കടലൂർ ജില്ലക്കാരായ പ്രതികളെല്ലാവും പ്രായപൂർത്തിയാകാത്തവരാണ്. പെൺകുട്ടി സുഹൃത്തിനോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും പ്രതികളിലൊരാളുടെ വീട്ടിലേക്ക് വരാൻ ഭീഷണിപ്പെടുത്തുകയും ചെയ്തതായി തിട്ടക്കുടി പൊലീസ് ഇൻസ്പെക്ടർ മിസ് കിരുബ എൻഡിടിവിയോട് പറഞ്ഞു. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനെടുത്ത ഫോട്ടോയാണ് മാതാപിതാക്കളെ കാണിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.

Advertising
Advertising

ഈ മാസം ഒന്നാം തീയതി ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ പെൺകുട്ടി അവർ പറഞ്ഞ വീട്ടിലേക്ക് പോകുകയും തുടർന്ന് പീഡനത്തിനിരയാകുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. പ്രതികള്‍  പീഡനദൃശ്യങ്ങൾ പകർത്തുകയും അത് മറ്റുവിദ്യാർഥികളുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.

വീഡിയോ ഷെയർ ചെയ്യപ്പെട്ടതറിഞ്ഞ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞതിനെ തുടർന്നാണ് പൊലീസ് നടപടിയെടുത്തത്.  പ്രതികള്‍ക്കെതിരെ  പോക്‌സോ വകുപ്പ് ചുമത്തുകയും ചെയ്തിട്ടുണ്ട്.  പ്രായപൂർത്തിയാകാത്തതിനാൽ പ്രതികളെ ഒബ്‌സർവേഷൻ ഹോമിലേക്ക് അയച്ചിരിക്കുകയാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News