റെയില്‍വേ വികസനത്തിനായി കേരളത്തിന് 3,042 കോടി രൂപ: അശ്വിനി വൈഷ്ണവ്

'രാജ്യത്ത് 50 പുതിയ നമോ ഭാരത് ട്രെയിനുകൾ ആരംഭിക്കും'

Update: 2025-02-03 14:37 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡല്‍ഹി: റെയില്‍വേ വികസനത്തില്‍ കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. 15, 742 കോടി മൊത്തം നിക്ഷേപമുണ്ടെന്നും രാജ്യത്ത് 50 പുതിയ നമോ ഭാരത് ട്രെയിനുകൾ ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'റെയിൽവേക്ക് റെക്കോർഡ് ബജറ്റ് അനുവദിച്ചത്തിന് പ്രധാന മന്ത്രിക്കും, ധനമന്ത്രിക്കും നന്ദി. ഇത് യുപിഎക്കാലത്തേക്കാള്‍ ഇരട്ടിയാണ്. രാജ്യത്ത് 100 പുതിയ അമൃത് ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും അനുവദിക്കും. റെയിൽവേ സൂരക്ഷക്ക് വേണ്ടി 1.61 ലക്ഷം കോടി വകയിരുത്തും. നിലവിലുള്ള രണ്ട് വന്ദേ ഭാരത് ട്രെയിനുകൾക്കും കേരളത്തിൽ മികച്ച പ്രതികരണമാണുള്ളത്. കേരളത്തിലെ 35 റെയിൽവേ സ്റ്റേഷനുകൾ നവികരിക്കും'- അശ്വിനി വൈഷ്ണവ് പറഞ്ഞു.

വാർത്ത കാണാം: 


Full View


Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News