80 ലക്ഷത്തിൻ്റെ സമ്പാദ്യമുണ്ട്, ബാധ്യതയില്ല; സമാധാനത്തിനായി സർക്കാ‍ർ ജോലി ഉപേക്ഷിക്കാനൊരുങ്ങി 31 കാരി

റെഡ് ഇറ്റിലെ പേഴ്സണൽ ഫിനാൻസ് എന്ന ഫോറത്തിൽ യുവതി പോസ്റ്റ് ചെയ്ത കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്

Update: 2026-07-12 07:33 GMT

എന്താണ് സമാധാനമുള്ള ജീവിതം ? ബാങ്ക് ബാലൻസോ സർക്കാർ ജോലിയോ ബാധ്യത ഇല്ലായ്മയോ ആണോ ? അല്ലെന്നാണ് റെഡ്ഇറ്റിൽ 31 കാരി പറയുന്നത്. റെഡ് ഇറ്റിലെ പേഴ്സണൽ ഫിനാൻസ് എന്ന ഫോറത്തിൽ യുവതി പോസ്റ്റ് ചെയ്ത കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

ഏഴ് വർഷമായി സർക്കാർ ജോലിയുള്ള 31 വയസ്സുള്ള യുവതിയാണ് ഞാൻ. മാന്യമായ ബാങ്ക് ബാലൻസുണ്ട്. കടബാധ്യതയില്ല. എന്നാൽ, എനിക്ക് പൂർണമായി മടുത്തു എന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. പുതിയ ഡിപ്പാർട്ട്മെന്റിലേക്ക് മാറിയതിൽ പിന്നാലെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളാണ് തന്നെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്നത് എന്ന് പറഞ്ഞിരിക്കുകയാണ് യുവതി. സാധാരണ ഒരു സർക്കാർ ജോലിയിൽ നിന്ന് പ്രതീക്ഷിക്കുന്ന സുരക്ഷിതത്വത്തിനും സമാധാനത്തിനും പകരം, വിശ്രമിക്കാൻ പോലും സമയമില്ലാതെ ദീർഘനേരം ജോലി ചെയ്യേണ്ട അവസ്ഥയിലാണ് താനെന്നാണ് യുവതി പറയുന്നത്.

Advertising
Advertising

"പുതിയ ഡിപ്പാർട്ട്‌മെന്റിലേക്ക് മാറിയതു മുതൽ ഞാൻ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഓഫീസ് സമയം കഴിഞ്ഞും ജോലി ചെയ്യുകയാണ്. ചിലപ്പോൾ അർദ്ധരാത്രിയിൽ പോലും ജോലി ചെയ്യേണ്ടി വരുന്നു. അസുഖ ബാധിതയായി അവധിയിൽ ഇരിക്കുമ്പോൾ പോലും എന്നെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ഒരു ദിവസം അവധി എടുത്താൽ പോലും ചോദ്യം ചെയ്യപ്പെടും. ദിവസവും 9-10 മണിക്കൂർ ജോലി ചെയ്തിട്ടും ഞാൻ 'ആവശ്യത്തിന് ചെയ്യുന്നില്ല' എന്നാണ് എന്നോട് നിരന്തരം പറയുന്നത്. എപ്പോഴാണ് എനിക്ക് കൃത്യമായൊരു ബ്രേക്ക് ലഭിച്ചതെന്ന് എനിക്ക് ഓർമ്മയില്ല." - യുവതി തന്റെ റെഡ് ഇറ്റ് പോസ്റ്റിൽ പറയുന്നുണ്ട്.

ഇനി25-30 വർഷങ്ങൾ ഇതേ അന്തരീക്ഷത്തിൽ ചിലവഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും തനിക്ക് ഭയമാണെന്നും മാനസികമായി താൻ പൂർണ്ണമായും തളർന്നുപോയെന്നുമാണ് യുവതി പറയുന്നത്. കയ്യിലുള്ള 80 ലക്ഷം രൂപയുടെ സമ്പാദ്യം നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച്, ജോലി രാജിവെച്ച് ഒരു ചെറിയ നഗരത്തിലേക്ക് മാറാനാണ് യുവതി പദ്ധതിയിടുന്നത്. അവിടെ ലളിതമായി ജീവിച്ച് ലോങ്-ടേം ഇൻവെസ്റ്റിംഗ്, അച്ചടക്കത്തോടെയുള്ള ട്രേഡിംഗ്, സമ്പാദ്യത്തിൽ നിന്നുള്ള പലിശ എന്നിവയെ ആശ്രയിച്ച് മുന്നോട്ട് പോകാനാണ് തീരുമാനമെന്നും യുവതി പറയുന്നുണ്ട്.

എന്നാൽ, യുവതിയുടെ അവസ്ഥയോട് അനുഭാവം പ്രകടിപ്പിക്കുമ്പോഴും രാജിവെക്കരുത് എന്നാണ് റെഡ്ഇറ്റ് ഉപഭോക്താക്കളുടെ ഉപദേശം. കടുത്ത മാനസിക സമ്മർദ്ദത്തിൽ ഇരിക്കുന്ന സമയത്ത് ഇത്തരമൊരു തീരുമാനം എടുക്കരുതെന്നാണ് ഭൂരിഭാ​ഗം ഉപഭോക്താക്കളും പറയുന്നത്. ജോലി ഉപേക്ഷിക്കുന്നതിന് മുൻപ് മറ്റ് വഴികൾ തേടാനും പറയുന്നു. ഡിപ്പാർട്ട്മെന്റ് മാറ്റത്തിന് ശ്രമിക്കാനോ ഒരു ലോങ് ലീവ് എടുക്കാനോ ആണ് ഒരു ഉപഭോക്താവ് യുവതിക്ക് നൽകിയ ഉപദേശം. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News