40 വെടിയുണ്ടകളുമായി നടൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ

നടനും മുൻ എം.എൽ.എയുമായ കരുണാസ് ആണ് പിടിയിലായത്.

Update: 2024-06-02 14:39 GMT

ചെന്നൈ: നടനും മുൻ എം.എൽ.എയുമായ കരുണാസ് വെടിയുണ്ടകളുമായി വിമാനത്താവളത്തിൽ പിടിയിൽ. 40 വെടിയുണ്ടകളാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ഞായറാഴ്ച രാവിലെ തിരുച്ചിയിലേക്ക് പോകാനായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.

വിമാനത്താവളത്തിൽ കരുണാസിന്റെ സ്യൂട്ട്‌കേസ് സ്‌കാൻ ചെയ്തപ്പോൾ അലാറമടിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽനിന്ന് വെടിയുണ്ടകൾ കണ്ടെടുത്തത്. തനിക്ക് ലോക്ക് ലൈസൻസ് ഉണ്ടെന്നതിന്റെ രേഖകൾ കരുണാസ് സമർപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ യാത്ര സുരക്ഷാ ഉദ്യോഗസ്ഥർ റദ്ദാക്കി. വിശദമായ ചോദ്യംചെയ്യലിന് ശേഷം അദ്ദേഹത്തെ വിമാനത്താവള അധികൃതർ വിട്ടയച്ചു.

തിടുക്കത്തിൽ വന്നതിനാൽ സ്യൂട്ട്‌കേസിൽ തിരകൾ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കരുണാസ് അധികൃതർക്ക് നൽകിയ വിശദീകരണം. തനിക്ക് സ്വയം രക്ഷക്കായി തോക്ക് ലൈസൻസ് ഉണ്ടെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ തോക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയതാണെന്നും കരുണാസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News