ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മു കശ്മീരിലെ 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു

രഹസ്യാന്വേഷണ ഏജൻസികൾ വീണ്ടും ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതോടെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്

Update: 2025-04-29 06:22 GMT

ശ്രീനഗർ: ഭീകരാക്രമണ സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് 48 വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ച് ജമ്മു കശ്മീർ സർക്കാർ. താൽക്കാലികമായാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചത്. പ്രധാനമായും 87 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

കഴിഞ്ഞയാഴ്ച പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രഹസ്യാന്വേഷണ ഏജൻസികൾ വീണ്ടും ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെന്നും അതിന് പിന്നാലെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ സർക്കർ തീരുമാനിച്ചതെന്നും ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

ഗുൽമർഗ്, സോനമാർഗ്, ദാൽ തടാകത്തിന്റെ പരിസരങ്ങളടക്കമുള്ള തന്ത്രപ്രധാനമായ ടൂറിസ്റ്റ് കേ​ന്ദ്രങ്ങളിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡുക​​ളെയടക്കം വിന്യസിച്ചിട്ടുണ്ട്.




Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News