ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിയ 49 പേരെ രക്ഷപ്പെടുത്തി; 6 തൊഴിലാളികൾക്കായി തിരച്ചിൽ
ഹിമാചലിലെ മണാലിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് മലയാളി വിദ്യാർത്ഥികളും കുടുങ്ങിയിട്ടുണ്ട്
Update: 2025-03-01 12:28 GMT
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിയ 49പേരെ രക്ഷപ്പെടുത്തി. 6 തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. ഹിമാചലിലെ മണാലിയിൽ മിന്നൽ പ്രളയത്തെ തുടർന്ന് മലയാളി വിദ്യാർത്ഥികളും കുടുങ്ങിയിട്ടുണ്ട്.
ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ക്യാമ്പിന് സമീപം ഇന്നലെ രാവിലെയാണ് വൻ ഹിമപാതമുണ്ടായത്. ബിആര്‍ഒ ക്യാമ്പുകള്‍ക്ക് മുകളിലേക്ക് മഞ്ഞിടിഞ്ഞുവീഴുകയായിരുന്നു. ഹെലികോപ്റ്ററുടെ ഉൾപ്പെടെ സഹായത്തോടെയാണ് ഇപ്പോൾ രക്ഷപ്രവർത്തനം നടത്തുന്നത്.
തൊഴിലാളികളെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സന്ദർശിച്ചു. മഞ്ഞ് വീഴുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.