ലഡാക്കിൽ സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജെ.സി ഓഫീസറും നാല് ജവാന്മാരുമാരാണ് മരിച്ചത്

Update: 2024-06-29 07:03 GMT

പ്രതീകാത്മക ചിത്രം

ലഡാക്ക്: ലഡാക്കിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ജെ.സി ഓഫീസറും നാല് ജവാന്മാരുമാരാണ് മരിച്ചത്. ടാങ്കുകൾ പുഴ മുറിച്ചു കടക്കവെ ജലനിരപ്പ് ഉയർന്നാണ് അപകടമുണ്ടായത്. അതിവേഗം സഞ്ചരിക്കുന്ന T 72 ടാങ്ക് പരിശീലനത്തിലാണ് അപകടം.

മന്ദിർ മോറിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അഞ്ച് സൈനികരുമായി ടി-72 ടാങ്ക് നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമായത്. ''സംഭവസമയത്ത് ഒരു ജെസിഒയും 4 ജവാൻമാരും ഉൾപ്പെടെ അഞ്ച് സൈനികരാണ് ടാങ്കിലുണ്ടായിരുന്നത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നതിനിടെ ഒരാളെ കണ്ടെത്തി'' പ്രതിരോധ ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു.

Advertising
Advertising

ലഡാക്കിൽ സൈനികർ മുങ്ങിമരിക്കാനിടയായത് നിർഭാഗ്യകരമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. വീരമൃത്യുവരിച്ച സൈനികരുടെ സേവനം രാജ്യം മറക്കില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News