16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ വാട്‌സ്ആപ്പിൽ പങ്കുവെച്ചു; സഹപാഠികളായ 5 പേര്‍ അറസ്റ്റിൽ

10 , 9 ക്ലാസിൽ പഠിക്കുന്നവരാണ് അറസ്റ്റിലായത്

Update: 2022-11-29 15:16 GMT
Editor : ലിസി. പി | By : Web Desk

ഹൈദരാബാദ്: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അഞ്ച് ആൺകുട്ടികൾ അറസ്റ്റിൽ. 9,10 ക്ലാസിൽ പഠിക്കുന്നവരാണ് അറസ്റ്റിലായത്. ഇവരുടെ കൂടെ പഠിക്കുന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങൾ പകർത്തി വാട്‌സ് ആപ്പിൽ പങ്കുവെക്കുകയും ചെയ്തു. ആഗസ്റ്റിലാണ്  പെൺകുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിക്കുന്നത്.

പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്ന് 10 ദിവസത്തിന് ശേഷം പ്രതികളിലൊരാൾ മറ്റൊരു ആൺകുട്ടിയുമായി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. വീഡിയോ വാട്‌സ്ആപ്പിൽ ഷെയർ ചെയ്തതോടെയാണ്  പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞത്.

തുടർന്ന് രക്ഷിതാക്കൾ ഹയത്നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമം, ഐടി ആക്ട് എന്നിവ പ്രകാരം കേസെടുത്തതായും അന്വേഷണത്തിനിടെ അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. ഇവരെ ജുവനൈൽ ഹോമിലേക്ക് അയച്ചിരിക്കുകയാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News