ഇടിത്തീ പോലെ ആ നവംബര്‍ 8; നോട്ട് നിരോധനത്തിന്‍റെ അഞ്ചു വര്‍ഷങ്ങള്‍

പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പിലാക്കാതെ തല തിരിഞ്ഞ പരിഷ്കാരമായി നോട്ട് നിരോധനം മാറി

Update: 2021-11-08 01:03 GMT

രാജ്യവ്യാപകമായി ദുരിതം വിതച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട് പൂർത്തിയാകുന്നു. പ്രഖ്യാപിത ലക്ഷ്യങ്ങൾ നടപ്പിലാക്കാതെ തല തിരിഞ്ഞ പരിഷ്കാരമായി നോട്ട് നിരോധനം മാറി. ജനങ്ങളെ വലച്ച ഈ നടപടിയിൽ തെറ്റ് ഏറ്റ് പറയാൻ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

നോട്ട് നിരോധനത്തിന്‍റെ പിന്നിൽ സുപ്രധാനമായും ഉയർത്തിക്കാട്ടിയിരുന്നത്, സമ്പദ് വസ്ഥയുടെ ക്യാഷ് ഇന്‍റന്‍സിറ്റി അതായത് കാശൊഴുക്ക് കുറയ്ക്കുക എന്നതായിരുന്നു. പല മേഖലകളെയും കൃത്യമായി നികുതി അടയ്‌ക്കേണ്ട വിഭാഗത്തിൽ കൊണ്ടുവരികയും അങ്ങനെ കള്ളപ്പണം തടയുക എന്നതായിരുന്നു ഉദ്ദേശം. ഈ ലക്ഷ്യം അമ്പേ പാളിയെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ക്യാഷ് സർക്കുലേഷൻ 2016 നവംബറിൽ 17.97 ലക്ഷം കോടി ആയിരുന്നു. ഈ ഒക്ടോബർ മാസം ആയപ്പോൾ 29.45 ലക്ഷം കോടിയായി ഉയർന്നു.

അസംഘടിത മേഖലയെ തകർത്തു കളയുന്ന നടപടിയായിരുന്നു നോട്ട് നിരോധനം. 52 ശതമാനം ഉണ്ടായിരുന്ന അസംഘടിത മേഖല 15 ശതമാനത്തിലേക്ക് വരെ കൂപ്പുകുത്തി. സമ്പദ് വ്യവസ്ഥയെ അടിമുടി തകർത്ത നടപടിയായിട്ടാണ് പിന്തിരിഞ്ഞു നോക്കുമ്പോൾ നോട്ട് നിരോധനത്തെ വിലയിരുത്താൻ കഴിയുക.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News