ജമ്മു കശ്മീരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ് , പാകിസ്താൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു

Update: 2023-06-13 10:19 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി:  ഡൽഹി ഉൾപ്പടെയുള്ളഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം ജമ്മു കശ്മീരിലെ കിഷത്വാർ മേഖലയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ്.

'ഭൂകമ്പമുണ്ടായപ്പോള്‍ സ്കൂള്‍ കുട്ടികളടക്കം ഭയന്നുപോയി.  കടകളിലുള്ള ആളുകൾ പുറത്തേക്ക് ഓടി, കഴിഞ്ഞയാഴ്ചയുണ്ടായ ഭൂചലനത്തേക്കാൾ തീവ്രമായിരുന്നു ഇതെന്നും ശ്രീനഗറിലുള്ളവര്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ്, പാകിസ്താൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് ഒന്നരയോടെ ഉണ്ടായ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.  ഹിന്ദുകുഷ് മേഖലയിൽ രണ്ട് മാസങ്ങൾക്ക് മുൻപും ഭൂചലനം ഉണ്ടായിട്ടുണ്ട്.

Advertising
Advertising

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News