ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 മരണം

വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്

Update: 2023-05-30 04:27 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. 55 പേർക്ക് പരിക്കേറ്റു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോയ ബസാണ് മറിഞ്ഞത്.

അമൃത്സറിൽ നിന്ന് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ജമ്മു - ശ്രീനഗർ ദേശീയ പാതയിൽ ജജ്ജാർ കോട്‌ലിയിലാണ് അപകടമുണ്ടായത്. കത്രയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയാണ് സംഭവം. പരിക്കേറ്റവരെ ജമ്മു മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാലു പേരുടെ നില അതീവ ഗുരുതരമാണ്.

രക്ഷാപ്രവർത്തനം ഏതാണ്ട് പൂർത്തിയായെന്ന് ജമ്മു എസ്.എസ്.പി ചന്ദൻ കോഹ്ലി പറഞ്ഞു. എസ്.ഡി.ആര്‍.എഫ് സംഘവും സ്ഥലത്തുണ്ട്. ബസിൽ പരിധിയില്‍ കൂടുതല്‍ യാത്രക്കാരുണ്ടായിരുന്നു. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് എസ്.എസ്.പി പറഞ്ഞു.

Advertising
Advertising

Summary- Seven people died after a bus carrying pilgrims to the Vaishno Devi shrine skidded off a bridge and fell into a gorge in Jammu and Kashmir.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News