അവതാരകയും റിപ്പോര്‍ട്ടറുമെല്ലാം ഒരാള്‍; വൈറലായി ഏഴു വയസുകാരന്‍റെ ലൈവ് റിപ്പോര്‍ട്ടിംഗ്

വ്യത്യസ്ത ഗെറ്റപ്പുകളിലാണ് റിതു പ്രത്യക്ഷപ്പെടുന്നത്. അവതരണമാണെങ്കില്‍ കിറുകൃത്യം

Update: 2021-07-14 05:39 GMT

ഒരു ഏഴു വയസുകാരന്‍റെ സ്പൂഫ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്നത്. കോയമ്പത്തൂര്‍ സ്വദേശിയായ റിതു എന്ന കൊച്ചുമിടുക്കന്‍റെ വാര്‍ത്താവതരണവുമായി ബന്ധപ്പെട്ട സ്പൂഫ് വീഡിയോയാണ് കാഴ്ചക്കാരെ കൊണ്ട് കയ്യടിപ്പിക്കുന്നത്.

വീഡിയോയിലെ അവതാരകയും റിപ്പോര്‍ട്ടറും സാധാരണക്കാരനുമെല്ലാം റിതു തന്നെയാണ്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് റിതു പ്രത്യക്ഷപ്പെടുന്നത്. അവതരണമാണെങ്കില്‍ കിറുകൃത്യം. വയസേ ഏഴേ ഉള്ളുവെങ്കിലും ശുദ്ധമായ തമിഴില്‍ അക്ഷര സ്ഫുടതയോടെയാണ് റിതുവിന്‍റെ സംസാരം. തഴക്കം വന്ന ഒരു മാധ്യമപ്രവര്‍ത്തകനെ അനുസ്മരിപ്പിക്കുന്നുവെന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

Advertising
Advertising



കോവിഡ് ലോക്ഡൌണ്‍ കാലത്താണ് റിതു മൊബൈല്‍ വീഡിയോയില്‍ വാര്‍ത്തകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ കാണുന്നത്. തുടര്‍ന്ന് അവ അനുകരിക്കാന്‍ തുടങ്ങി. മകന്‍റെ പ്രകടനങ്ങള്‍ പങ്കുവയ്ക്കാന്‍ പിതാവ് ഒരു യു ട്യൂബ് ചാനല്‍ നേരത്തെ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ചെറിയ സ്കിറ്റുകള്‍ എന്ന ആശയത്തെക്കുറിച്ച് പറഞ്ഞത് റിതു തന്നെയാണ്.

എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റിതു തകര്‍ത്തുവാരിയിരിക്കുകയാണ്. അത്ര പൂര്‍ണ്ണതയോടെയാണ് റിതു ഒരോ റോളിലും എത്തിയിരിക്കുന്നത്. റിതു റോക്ക്സ് എന്ന ചാനലും വൈറലാണ്. 81,000 സബ്സ്ക്രൈബേഴ്സും ചാനലിനുണ്ട്. 


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News