യുപിയിൽ ബസുകൾ കൂട്ടിയിടിച്ച് എട്ടുപേർ മരിച്ചു

മൂന്ന് പേരുടെ നില ഗുരുതരമാണ്

Update: 2022-07-25 06:17 GMT

ലക്‌നൗ: യുപിയിലെ പൂർവാഞ്ചൽ എക്സ്പ്രസ് വേയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. 16 പേർക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് വന്ന സ്വകാര്യ ബസുകളാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റവരെ ലക്‌നൗവിലെ ട്രോമ സെന്ററിലേക്ക് മാറ്റി.

Advertising
Advertising

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ദുരന്തത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപലപിക്കുകയും മരണത്തില്‍ അനുശേചനം രേഖപ്പെടുത്തുകയും ചെയ്തു.

'പൂർവാഞ്ചൽ എക്സ്പ്രസ് വേയിലെ റോഡപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വാർത്ത വളരെ ദുഃഖകരമാണ്. രക്ഷാ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പു വരുത്താനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്,' അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News