ചോക്ലേറ്റും കളിപ്പാട്ടങ്ങളും ചോദിച്ചു; എട്ടുവയസുകാരിയെ ലഹരിക്കടിമയായ പിതാവ് തലക്കടിച്ചു കൊലപ്പെടുത്തി

ശനിയാഴ്ച രാത്രി മകളെ കൊലപ്പെടുത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) രാജേഷ് കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു

Update: 2023-06-06 04:10 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ എട്ട് വയസുകാരിയെ പിതാവ്(37) കല്ലു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഇയാള്‍ ലഹരിക്കടിമയാണെന്നും തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ചോദ്യം ചെയ്യലിൽ, താൻ കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും മകൾ ചോക്ലേറ്റുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും അത് തന്നെ പ്രകോപിപ്പിക്കാറുണ്ടെന്നും പ്രതി പറഞ്ഞു.ഈ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ശനിയാഴ്ച രാത്രി മകളെ കൊലപ്പെടുത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) രാജേഷ് കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇയാൾ മകളെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് സമീപം കൊണ്ടുപോയി ടൈലുകളും കല്ലുകളും ഉപയോഗിച്ച് തല തകർത്ത് കൊലപ്പെടുത്തുകയായിരുന്നു. മൂന്നു വര്‍ഷം ഭാര്യ ഇയാളെ ഉപേക്ഷിച്ചിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News