രാജ്യതലസ്ഥാനത്ത് എട്ട് വയസുകാരിയെ അയൽവാസി ബലാത്സം​ഗം ചെയ്തു

പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Update: 2023-10-04 03:47 GMT

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് എട്ട് വയസുകാരിയെ അയൽവാസി ബലാത്സം​ഗം ചെയ്തു. ഡൽഹിയിലെ ​ഗുരു​ഗ്രാമിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം മകൾ രക്തം പുരണ്ട വസ്ത്രങ്ങളുമായി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തുകയായിരുന്നെന്ന് അമ്മയുടെ പരാതിയിൽ പറയുന്നതായി പൊലീസ് വ്യക്തമാക്കി.

ഇതേ കെട്ടിടത്തിൽ താമസിക്കുന്ന ഒരു ആൺകുട്ടി തന്റെ മകളെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

മാതാവിന്റെ പരാതിയിൽ പ്രതിക്കെതിരെ സെക്ടർ-51 പോലീസ് സ്റ്റേഷനിൽ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതായി മുതിർന്ന ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

അതേസമയം, പ്രതി പ്രായപൂർത്തിയാകാത്ത ആളാണോ പ്രായപൂർത്തിയായ ആളാണോ എന്ന് ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News