എട്ടുകിലോയുള്ള 'ബാഹുബലി സമൂസ'; അരമണിക്കൂറിനുള്ളിൽ കഴിച്ചുതീർത്താൽ 51,000 രൂപ സമ്മാനം

നിരവധി പേരാണ് സമൂസയുണ്ടാക്കുന്നത് കാണാനും കഴിക്കാനുമായി എത്തുന്നത്

Update: 2022-07-09 06:30 GMT
Editor : Lissy P | By : Web Desk

മീററ്റ്: നാടേതായാലും സമൂസക്ക് ആരാധകർ ഏറെയാണ്. നല്ല മഴയുള്ള സമയത്ത് ചൂട് ചായയും സമൂസയും കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. എന്നാൽ മീററ്റിലെ ഒരു പലഹാരക്കടയിലുണ്ടാക്കുന്ന സമൂസ അത്ര പെട്ടന്ന് കഴിക്കാൻ പറ്റിയെന്ന് വരില്ല. കാരണം അത് നിങ്ങൾ കണ്ടുശീലിച്ച സമൂസയല്ല. എട്ടുകിലോയോളം വരുന്ന ബാഹുബലി സമ്മൂസയാണിത്.

ഉരുളക്കിഴങ്ങ്, കടല, ഉണങ്ങിയ പഴങ്ങൾ, പനീർ, മസാലകൾ ചേർത്തുണ്ടാക്കിയ ഭീമൻ സമൂസ മുഴുവൻ 30 മിനിറ്റിനുള്ളിൽ കഴിച്ചാൽ കിടിലൻ ക്യാഷ്‌പ്രൈസും കൗശൽ സ്വീറ്റ്സ് കടയുടമയായ ശുഭം പ്രഖ്യാപിച്ചിരുന്നു. സംഭവം സോഷ്യൽമീഡിയയിൽ വൈറലായി. നിരവധി പേരാണ് സമൂസയുണ്ടാക്കുന്നത് കാണാനും കഴിക്കാനുമായി എത്തിയത്. പലരും ചലഞ്ച് ഏറ്റെടുത്തെങ്കിലും  ഒരാൾ പോലും ഫുഡ് ചലഞ്ചിൽ വിജയിച്ചിട്ടില്ലെന്നും കടയുടമ ശുഭം പറയുന്നു.

Advertising
Advertising

1100 രൂപയാണ് എട്ടുകിലോയുടെ സമൂസക്ക് ഈടാക്കുന്നത്. ആദ്യമുണ്ടാക്കിയത് നാല് കിലോ വരുന്ന സമൂസയായിരുന്നു. പിന്നീടാണ് എട്ടുകിലോയാക്കിയത്. ഉടൻ തന്നെ 10 കിലോ സമൂസയുണ്ടാക്കാമെന്നും കടയുടമ പറയുന്നു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News