പ്രകൃതിവിരുദ്ധ പീഡനംകൊണ്ട് പൊറുതിമുട്ടി; ഡൽഹി സ്വദേശി സുഹൃത്തിനെ കൊന്നു

പാർക്കിലെ ഒറ്റപ്പെട്ട സ്ഥലത്ത് ബിയർ കുടിക്കുമ്പോൾ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഇര തന്നെ നിർബന്ധിച്ചുവെന്നു പ്രതി

Update: 2024-01-30 12:47 GMT
Advertising

ന്യൂഡൽഹി: തുടർച്ചയായ പ്രകൃതിവിരുദ്ധ പീഡനംകൊണ്ട് പൊറുതിമുട്ടിയ ഡൽഹി സ്വദേശി സുഹൃത്തിനെ കൊന്നു. ഉത്തർപ്രദേശിലെ ജലോൺ ജില്ലയിലെ രുദ്രപുര ഗ്രാമത്തിൽനിന്നുള്ള പ്രമോദ് കുമാർ ശുക്ലയെയാണ് സുഹൃത്ത് ബിഹാർ സ്വദേശി രാജേഷ് കുമാർ കൊന്നത്. ഡൽഹി മോറി ഗെയ്റ്റിനടുത്തുള്ള ഖോയാ മാണ്ഡിയിലെ റെയ്ൻ ബസേരയിൽ ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്.

സംഭവത്തിന്റെ വിശദ വിവരങ്ങൾ പൊലീസാണ് പുറത്തുവിട്ടത്. ജനുവരി 19ന് കശ്മീരി ഗെയ്റ്റ് പൊലീസ് സ്‌റ്റേഷനിൽ ഒരു ഫോൺകോൾ എത്തുകയായിരുന്നുവെന്നും തുടർന്ന് മോരി ഗേറ്റിലെ ഡിഡിഎ പാർക്കിൽ ആളൊഴിഞ്ഞ ഭാഗത്ത് മുഖം ചതഞ്ഞരഞ്ഞ നിലയിൽ മൃതദേഹം ലഭിക്കുകയായിരുന്നുവെന്നും നോർത്ത് ഡിസിപി മനോജ് കുമാർ മീണ പറഞ്ഞു. നോർത്ത് ജില്ല ക്രൈം ടീമും ഫോറൻസിക് സയൻസ് ലബോറട്ടറിയും സ്ഥലം പരിശോധിക്കുകയും കശ്മീരി ഗെയ്റ്റ് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് 50ലേറെ സിസിടിവി കാമറകൾ അന്വേഷണ സംഘം പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പിന്നീട് പ്രാദേശിക രഹസ്യസംഘത്തെയും അന്വേഷണത്തിന് ഉപയോഗപ്പെടുത്തി. ശേഷം ഇരയെ തിരിച്ചറിഞ്ഞു. ശുക്ല ഖോയാ മാണ്ഡിയിലെ രാകേഷ് തോമറിന്റെ കടയിലെ ജീവനക്കാരനായിരുന്നുവെന്നും കണ്ടെത്തി. ഇതോടെ ഇദ്ദേഹത്തിന്റെ മൊബൈലിന്റെ ഐഎംഇഐ നമ്പർ ഉപയോഗപ്പെടുത്തിയും അന്വേഷണം നടത്തി. ഇതിൽ നിന്ന് ഇടക്കിടെ ഉപയോഗിച്ച ഒരു നമ്പർ ബിഹാറിലെ മഥേപുര ഘോഷായി ഛൗസ സ്വദേശിയായ രാജേഷിന്റെതാണെന്ന് തിരിച്ചറിഞ്ഞു. ശുക്ല അവസാനമായി രാജേഷിനൊപ്പമാണ് ഉണ്ടായിരുന്നതെന്നത് ഒരു ദൃക്‌സാക്ഷി പറഞ്ഞു.

രാജേഷും കൊല്ലപ്പെട്ട പ്രമോദ് കുമാർ ശുക്ലയും ജനുവരിയിൽ തമ്മിൽ വഴക്കുണ്ടായതായും ഒരാൾ വെളിപ്പെടുത്തി. പിന്നീട് നടന്ന അന്വേഷണത്തിൽ ജനുവരി 17-ന് രാജേഷ് പ്രദേശം വിട്ട് അജ്ഞാത സ്ഥലത്തേക്ക് പോയതായി കണ്ടെത്തി. സാങ്കേതിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ രാജേഷിന്റെ മൊബൈൽ നമ്പർ ലഭിച്ചു. തുടർന്ന് ജനുവരി 26ന് ബിഹാറിലെ പട്നയിൽ നിന്ന് ഇയാളെ പിടികൂടുകയും തുടർന്ന് കശ്മീർ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, പ്രതി രാജേഷ് കുമാർ കുറ്റം സമ്മതിച്ചു. ഇരയായ പ്രമോദ് കുമാർ ശുക്ല തന്റെ സുഹൃത്തായിരുന്നുവെന്നും താനുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ഥിരമായി സമ്മർദം ചെലുത്തിയിരുന്നുവെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നും പറഞ്ഞു. ജനുവരി 17 ന്, ഇരയോടൊപ്പം, ഖോയാ മണ്ഡിക്ക് പിന്നിലെ ഡിഡിഎ പാർക്കിലെ ഒറ്റപ്പെട്ട സ്ഥലത്ത് ബിയർ കുടിക്കുമ്പോൾ ശുക്ല പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചുവെന്നും രാജേഷ് പറഞ്ഞതായി പൊലീസ് അറിയിച്ചു. ഡിഡിഎ പാർക്കിൽ ഈ സമയത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്നപ്പോൾ പ്രമോദ് കുമാർ ശുക്ലയും താനും തമ്മിൽ വഴക്കുണ്ടായെന്നും ശുക്ലയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി പറഞ്ഞതായി ഡിസിപി വ്യക്തമാക്കി. കൊലപ്പെടുത്തിയ ശേഷം ശുക്ലയുടെ 18,500 രൂപയും മൊബൈലും പ്രതി കൈക്കലാക്കി. മൊബൈൽ ഓൾഡ് ഡൽഹി റെയിൽവേ സ്റ്റേഷനിൽ 400 രൂപയ്ക്ക് വിറ്റു. അതിനുശേഷം, അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ട്രെയിൻ മാർഗം പഞ്ചാബിലെ അമൃത്സറിലേക്ക് പോയി. അമൃത്സറിൽ എത്തിയ ശേഷം ശുക്ലയിൽ നിന്ന് കൊള്ളയടിച്ച പണത്തിൽ നിന്ന് 10,000 രൂപയെടുത്ത് മൊബൈൽ ഫോൺ വാങ്ങി. മൊബൈൽ ഫോണിന്റെ ക്യാഷ് മെമ്മോ സ്ലിപ്പിനൊപ്പം ഡീലറുടെ പക്കൽ നിന്ന് ഇതേ തുക കണ്ടെടുത്തു.

Tags:    

Similar News