യു.പിയിൽ തീർത്ഥാടകൻ അഞ്ച് വയസുകാരനെ നിലത്തടിച്ച് കൊന്നു

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്

Update: 2023-08-20 14:09 GMT
Advertising

മഥുര: ഉത്തർ പ്രദേശിലെ മഥുരയിൽ തീർത്ഥാടകൻ അഞ്ച് വയസുകാരനെ നിലത്തടിച്ച് കൊന്നു. 52 കാരനായ ഓം പ്രകാശാണ്‌ കുട്ടിയെ നിലത്തടിച്ച് കൊന്നത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പ്രതി ഒരാളുടെ ചുമലിൽ പിടിച്ച് പിറകോട്ട് ഓടുന്നതും കുട്ടിയെയെടുത്ത് രണ്ട് തവണ നിലത്തടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. സംഭവത്തിന് പിറകിലെ കാരണം വ്യക്തമല്ല. അതേസമയം, ഓം പ്രകാശ് സപ്ത കോശി യാത്ര ചെയ്യുന്നതായാണ് നാട്ടുകാർ പറയുന്നത്. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് ഈ യാത്രയുടെ വഴിയിൽ ചെറിയ കട നടത്തുന്നതായും അവർ പറയുന്നു. സംഭവം നടന്നതോടെ നാട്ടുകാർ പ്രതിയെ മർദിക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു.

സംഭവത്തിന് പിറകിലെ കാരണം പ്രതിയെ ചോദ്യം ചെയ്ത ശേഷം മാത്രമേ വ്യക്തമാകൂവെന്നും അതിന് ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ നില മെച്ചപ്പെടണമെന്നും റൂറൽ പൊലീസ് സൂപ്രണ്ട് ത്രിഗുൺ ബിസെൻ വ്യക്തമാക്കി.

A five-year-old boy was beaten to death by a pilgrim in UP's Mathura

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News