ലിവിങ് ടുഗെദര്‍ പങ്കാളിയെ കൊലപ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു വിവാഹം: യുവാവ് അറസ്റ്റില്‍

യുവതിയുടെ മൃതദേഹം ഫ്രിഡ്ജിനുള്ളിലാണ് ഒളിപ്പിച്ചത്

Update: 2023-02-15 05:14 GMT

സഹില്‍ ഗെലോട്ട്, നിക്കി യാദവ്

ഡല്‍ഹി: യുവാവ് ലിവിങ് ടു​ഗെദർ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ ഒളിപ്പിച്ചു. മണിക്കൂറുകൾക്കകം മറ്റൊരു യുവതിയെ വിവാഹം കഴിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സഹിൽ ​ഗെലോട്ട് എന്ന 24കാരനാണ് അറസ്റ്റിലായത്. നിക്കി യാദവ് എന്ന ഹരിയാന സ്വദേശിനിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലാണ് സംഭവം.

നിക്കിയുടെ കൂടെ ജീവിക്കുമ്പോഴാണ് സഹില്‍ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തത്. ഫെബ്രുവരി 10ന് വിവാഹിതനാവാന്‍ പോവുകയാണെന്ന കാര്യം സഹില്‍ രഹസ്യമാക്കി വെച്ചു. നിക്കി ഇക്കാര്യം അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പിന്നാലെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.

Advertising
Advertising

2018 മുതല്‍ സഹിലും നിക്കിയും ഒരുമിച്ചാണ് താമസം. ഡല്‍ഹിയില്‍ ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. നിക്കിയെ കാണാനില്ലെന്ന് അയല്‍വാസി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. സഹില്‍ വേറെ വിവാഹം കഴിച്ചെന്നും നിക്കിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകാമെന്നും അയല്‍വാസി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഡി.സി.പി സതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ സഹിലിന്‍റെ വീട്ടിലെത്തി. അവിടെ ആരുമുണ്ടായിരുന്നില്ല. സഹിലിന്‍റെ ഫോണും ഓഫായിരുന്നു. അന്വേഷണത്തിനൊടുവില്‍ കെയ്ര്‍ ഗ്രാമത്തില്‍ നിന്നാണ് സഹിലിനെ അറസ്റ്റ് ചെയ്തത്.

സഹില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി ഒമ്പതിന് രാത്രി കശ്മീരി ഗെയ്റ്റ് ഭാഗത്ത് കാറില്‍ യാത്ര ചെയ്യവേ വിവാഹം സംബന്ധിച്ച് ഒരു മണിക്കൂറോളം നിക്കിയുമായി തര്‍ക്കമുണ്ടായെന്നാണ് സഹിലിന്‍റെ മൊഴി. തുടര്‍ന്ന് ഡാറ്റ കേബിൾ ഉപയോഗിച്ച് നിക്കിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. വീട്ടിലെത്തിയ ശേഷം നിക്കിയുടെ മൃതദേഹം കുടുംബം നടത്തിയിരുന്ന ധാബയിലെ ഫ്രിഡ്ജില്‍ അടച്ച് സഹില്‍ വിവാഹത്തിന് ഒരുങ്ങി. ഫെബ്രുവരി 10നായിരുന്നു വിവാഹം. നിക്കിയുടെ മൃതദേഹം ഫ്രിജ്ഡിനുള്ളില്‍ കണ്ടെത്തി. 

Summary- A 24-year-old man allegedly killed his live-in partner who wanted to marry him, stuffed her body inside a fridge at his family's dhaba, and got married to another woman the same day

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News