ബ്രേക്ക് നഷ്ടപ്പെട്ട ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് വീണു; മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം

ടോൾ പ്ലാസക്ക് സമീപത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ സമീപത്ത് കൂടി പോവുകയായിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു

Update: 2026-04-12 03:48 GMT

ഹൈദരാബാദ്: ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകൻ മരിച്ചു. ആന്ധ്രാപ്രദേശ് എൻടിഐർ ജില്ലയിലെ കീസര ടോൾ പ്ലാസക്ക് സമീപത്ത് വെച്ചുണ്ടായ അപകടത്തിൽ ഹൈദരാബാദിലെ പ്രമുഖ അഭിഭാഷകൻ ബി.ശ്രീനിവാസ റാവു ആണ് കൊല്ലപ്പെട്ടത്.

ഹൈദരാബാദിലേക്ക് പോവുകയായിരുന്നു 16 ടയറുകളുള്ള ടാങ്കർ. ടോൾ പ്ലാസക്ക് സമീപത്ത് വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കർ സമീപത്ത് കൂടി പോവുകയായിരുന്ന ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ടാങ്കറിന്റെ ഭാരത്തിൽ കാർ പൂർണമായും തകർന്നു. അപകടസമയത്ത് ശ്രീനിവാസ റാവുമാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ ആഘാതത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം തകർന്നു പോയെന്ന് പൊലീസ് പറഞ്ഞു.

അപകടത്തിന് പിന്നാലെ ക്രെയിനുകളും ജെസിബികളും എത്തിച്ചാണ് കാറിന് മുകളിൽ നിന്ന് ടാങ്കർ മാറ്റിയത്. ഏറെ പരിശ്രമത്തിനൊടുവിലാണ് കാറിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുക്കാൻ സാധിച്ചത്. വിജയവാഡ പൊലീസ് കമ്മീഷണർ എസ്.വി. രാജശേഖര ബാബുവിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News