മതപരിവർത്തന ആരോപണം; മധ്യപ്രദേശിൽ രണ്ട് പാസ്റ്റര്‍മാര്‍ അറസ്റ്റിൽ

ബജ്റംഗ്ദൾ പ്രവർത്തകന്‍റെ പരാതിയിൽ ഉത്തം ബരേല, വികാസ് ബരേല എന്നിവരെയാണ് അറസ്റ്റിലായത്

Update: 2026-04-12 04:51 GMT

ഭോപ്പാൽ: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ രണ്ട് പാസ്റ്റർമാരെ അറസ്റ്റ് ചെയ്തു. ഗുണ ജില്ലയിലെ മോഹൻപുർ ഖുർദ് ഗ്രാമത്തിലാണ് സംഭവം.

ബജ്റംഗ്ദൾ പ്രവർത്തകന്‍റെ പരാതിയിൽ ഉത്തം ബരേല, വികാസ് ബരേല എന്നിവരെയാണ് അറസ്റ്റിലായത്. പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കരോഡ് ഗ്രാമത്തിൽ നിന്നുള്ള ബ്രിജേഷ് ബൈരാഗി എന്നയാളാണ് പരാതി നൽകിയത്.ഏപ്രിൽ 5-ന് നടന്ന ഒരു യോഗത്തിൽ, ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങൾ ക്രിസ്തുമതത്തിൽ വിശ്വസിച്ചാൽ ഭേദമാകുമെന്ന് പാസ്റ്റർമാർ അവകാശപ്പെട്ടതായി പരാതിയിൽ പറയുന്നു.

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് ഗോത്രവർഗക്കാരെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചതായും ആരോപണമുണ്ട്.മതം മാറാൻ വിസമ്മതിച്ചാൽ രോഗങ്ങൾ ഭേദമാകില്ലെന്നും നിത്യമായ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News