500 രൂപയുമായി ബംഗളുരുവിൽ ഒരു ദിവസം; ചലഞ്ച് ഏറ്റെടുത്ത് യുവതി

ചലഞ്ചിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് ഉച്ചഭക്ഷണ സമയത്തായിരുന്നു എന്നാണ് പ്രിയങ്ക വിഡിയോയിൽ പറയുന്നത്

Update: 2026-04-12 06:12 GMT

ബംഗളൂരു: ഐടി നഗരമായ ബംഗളുരു ചെലവിന്റെ കാര്യത്തിൽ വളരെ പ്രസിദ്ധമാണ്. ജീവിത ചെലവ് ഏറെയുള്ള ഇന്ത്യൻ നഗരമായ ബംഗളുരുവിൽ വ്യത്യസ്തമായൊരു ചലഞ്ച് ഏറ്റെടുത്ത യുവതിയുടെ വിഡിയോ ആണ് ഇപ്പോൾ ഏറെ പ്രചരിപ്പിക്കപ്പെടുന്നത്. 500 രൂപയുമായി ഒരു പകൽ മുഴുവൻ ബംഗളുരുവിൽ ജീവിക്കുക എന്ന ചലഞ്ചാണ് പ്രിയങ്ക മൊണ്ടാൽ ഏറ്റെടുത്തിരിക്കുന്നത്.

രാവിലെ പ്രഭാതഭക്ഷണമായി ഇഡലി കഴിച്ചു കൊണ്ടാണ് പ്രിയങ്ക തന്റെ ചലഞ്ച് ആരംഭിച്ചത്. യാത്രാച്ചെലവ് കുറയ്ക്കുന്നതിനായി ടാക്‌സികളോ ഓട്ടോകളോ ഒഴിവാക്കി മെട്രോ ട്രെയിനുകളെയാണ് അവർ പ്രധാനമായും ആശ്രയിച്ചത്. പരീക്ഷണത്തിനിടയിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടത് ഉച്ചഭക്ഷണ സമയത്തായിരുന്നു എന്നാണ് പ്രിയങ്ക വിഡിയോയിൽ പറയുന്നത്. നഗരത്തിലെ ഭക്ഷണശാലകളിലെ മെനു നോക്കിയപ്പോൾ വില കണ്ട് താൻ അമ്പരന്നുപോയെന്നാണ് പ്രിയങ്ക പറയുന്നത്. എങ്കിലും ഏറെ തിരച്ചിലുകൾക്കൊടുവിൽ 120 രൂപയ്ക്ക് ഉച്ചഭക്ഷണം കഴിക്കാൻ അവർക്കായി. വൈകുന്നേരം ഒരു വടപാവും ചായയും കഴിച്ച് അവർ വിശപ്പടക്കി എന്നും പറയുന്നുണ്ട്.

Advertising
Advertising

എന്നാൽ, അതിന് മറുപടിയായി ഒരാൾ ഇട്ട മറുപടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 'ഇന്ദിര കാന്റീനുകളിൽ പോയാൽ 30 രൂപയ്ക്ക് ഭക്ഷണം ലഭിക്കുമല്ലോ' എന്നാണ് അയാൾ ചോദിക്കുന്നത്. 500 രൂപയുമായി ചലഞ്ച് ആരംഭിച്ച തനിക്ക് ദിവസത്തിന്റെ അവസാനം 200 രൂപ ലാഭിക്കാൻ സാധിച്ചുവെന്നും വിഡിയോയിൽ പറയുന്നുണ്ട്. തങ്ങളും സമാനമായ രീതിയിൽ ചെലവ് ചുരുക്കി ജീവിക്കാൻ ശ്രമിക്കാറുണ്ടെന്ന് വേറെ ചിലരും വിഡിയോയിൽ പ്രതികരിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ പരിമിതമായ ബജറ്റിലും നഗരജീവിതം സാധ്യമാണെന്ന് പ്രിയങ്കയുടെ അനുഭവം വ്യക്തമാക്കുന്നു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News