ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 മരണം, 20 പേർക്ക് പരിക്ക്

പിക്കപ്പ് വാനിൽ ഇടിച്ച ബസിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായും യാത്രയിൽ വേറെയും ഒന്ന് രണ്ട് ഇടങ്ങളിൽ ബസ് ഇടിച്ചിരുന്നതായും യാത്രക്കാർ പറഞ്ഞു, എന്നാൽ പൊലീസ് അത് സ്ഥിരീകരിച്ചിട്ടില്ല

Update: 2026-04-12 03:21 GMT

ബിഹാർ: ബിഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദേശിയപാത 31 ൽ ശനിയാഴ്ച വൈകീട്ടാണ് അപകടം. കോർഹ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബസ്ഗർഹ ഗ്രാമത്തിന് സമീപമാണ് സംഭവം.

ജാർഖണ്ഡിൽ നിന്ന് കതിഹാറിലെ വീടുകളിലേക്ക് വരികയായിരുന്ന തൊഴിലാളികളാണ് പിക്കപ്പ് വാനിൽ ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ വാൻ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രഥമിക വിവരം. സംഭവ സ്ഥലത്ത് വച്ചു തന്നെ ഏഴു പേർ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആറു പേർ മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പലരുടേയും ആരോഗ്യ നില ഗുരുതരമാണ്. മരണ നിരക്ക് കൂടിയേക്കാം എന്ന് പൊലീസ് അറിയിച്ചു. 35 മുതൽ 40 വരെ ആളുകൾ പിക്കപ്പ് വാനിൽ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്.

Advertising
Advertising

പിക്കപ്പ് വാനിൽ ഇടിച്ച ബസിന്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായും യാത്രയിൽ വേറെയും ഒന്ന് രണ്ട് ഇടങ്ങളിൽ ബസ് ഇടിച്ചിരുന്നതായും യാത്രക്കാർ പറഞ്ഞു. എന്നാൽ, അതിൽ ഔദ്യോഗിക സ്ഥിരീകരണത്തിന് പൊലീസ് തയ്യാറായിട്ടില്ല. ഡ്രൈവർ നിരീക്ഷണത്തിലാണ് എന്നാണ് പൊലീസ് മറുപടി. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവുമാണ് ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News