ബ്രഡ് സ്ഥിരമായി കഴിക്കുന്നവരാണോ? എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്

ഈ ബ്രഡൊക്കെ കഴിച്ചാൽ ജീവനോടെയിരിക്കുമോ എന്നാണ് ഒരാളുടെ കമന്‍റ്

Update: 2024-02-07 04:09 GMT
Editor : Lissy P | By : Web Desk

ബ്രഡ് ഇഷ്ടമല്ലാത്തവർ കുറവായിരിക്കും..അതിന് കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ല.. തിരക്കുപിടിച്ച ഓട്ടത്തിനിടക്ക് പലരുടെയും പ്രഭാത ഭക്ഷണം കൂടിയാണിത്. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ കണ്ടാൽ ബ്രഡ് കഴിക്കുമ്പോൾ ഒരുവട്ടം കൂടിയൊന്ന് ചിന്തിക്കുമെന്ന് ഉറപ്പാണ്.

ഉത്തർപ്രദേശിലെ കാൺപൂരിൽ സ്ഥിതി ചെയ്യുന്ന ഒരു ബ്രെഡ് നിർമ്മാണ ഫാക്ടറിയിൽ ബ്രഡ് നിർമിച്ച് പാക്ക് ചെയ്യുന്നതിന്റെ വീഡിയോയാണ് സോഷ്യൽമീഡിയിയൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. 'ബ്രഡ് മേക്കിംഗ് ഇൻ എ ഫാക്ടറി' എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കാണുമ്പോൾ തന്നെ അറപ്പുളവാക്കുന്ന രീതിയിലാണ് ബ്രഡ് നിർമിക്കുന്നത്. ബ്രഡ് നിർമിക്കുന്നതിന്റെ ഓരോ ഘട്ടവും അത്രയേറെ വൃത്തിഹീനമായിട്ടാണ് ചെയ്യുന്നതെന്നും വീഡിയോയിൽ കാണാം.

Advertising
Advertising

ഒരു തൊഴിലാളി വലിയ ചാക്കിൽ ബ്രഡ് മാവ് ഒരു കൂറ്റൻ മിക്‌സറിലേക്ക് ഇടുന്നതു തൊട്ടാണ് വീഡിയോ ആരംഭിക്കുന്നത്. മാവ് ഒട്ടിപ്പിടിക്കാതിരിക്കാന്‍ അളവിലധികം ഓയിലും അതിലേക്ക് ചേർക്കുന്നതും വീഡിയോയിൽ കാണാം. നാം കഴിക്കുന്ന ബ്രഡിൽ ഇത്രമാത്രം കൊഴുപ്പ് ഉണ്ടോ എന്ന സംശയം ഇതോടെ തോന്നാം. ഒട്ടും വൃത്തിയില്ലാത്തതാണ് മിക്‌സറും മാവ് എടുത്തുവെക്കുന്ന സ്ഥലവുമെല്ലാം..

ബ്രഡ് ബേക്കിംഗ് ചെയ്ത ശേഷം, ബ്രഡ് തണുപ്പിക്കുന്നതിനായി അങ്ങേയറ്റം വൃത്തിഹീനമായ പായയിലേക്കാണ് മാറ്റുന്നത്. കയ്യുറകൾ പോലുമില്ലാതെയാണ് തൊഴിലാളികൾ ബ്രഡ് പിന്നീട് മറ്റൊരു പെട്ടിയിലേക്ക് മാറ്റുന്നത്. ആ പെട്ടിയിലാകട്ടെ നിറച്ചും അഴുക്കാണ്. ഒരു യന്ത്രം ഉപയോഗിച്ച് ബ്രഡ് കഷ്ണങ്ങളാക്കുന്നതും കയ്യുറകളില്ലാതെ അത് പാക്ക് ചെയ്യുന്നതുമെല്ലാം വീഡിയോയിലുണ്ട്.

60,000 ത്തോളം പേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞിട്ടുണ്ട്. വീഡിയോക്ക് താഴെ നിരവധി പേർ കമന്റുകളുമായി എത്തിയിട്ടുണ്ട്. കാലുകൊണ്ട് ചവിട്ടുന്ന പായയിലാണ് ചുട്ടെടുത്ത ബ്രഡ് വെക്കുന്നത്...ശുചിത്വമെന്ന സങ്കൽപമെല്ലാം മരിച്ചുകഴിഞ്ഞെന്നാണ് ഒരാൾ കമന്റ് ചെയ്തത്. സാധാരണപോലെ വൃത്തിഹീനമായ മറ്റൊരു കാഴ്ചയെന്നാണ് മറ്റൊരാളുടെ കമന്റ്. ഈ ബ്രഡ് ഒക്കെ കഴിച്ചാൽ ജീവനോടെയിരിക്കുമോ എന്നാണ് ഒരാളുടെ സംശയം. ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരെ പേടിപ്പെടുത്തുന്നതാണ് വീഡിയോ എന്നാണ് ഒട്ടുമിക്ക പേരുടെയും കമന്റ്.

വീഡിയോ കാണാം...


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News