കെജ്രിവാളിന്റെ സഹായി മോശമായി പെരുമാറിയെന്ന് സ്വാതി മാലിവാള്‍; സംഭവം മുഖ്യമന്ത്രിയുടെ ഡ്രോയിങ് റൂമില്‍വച്ചെന്ന് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹിയിലെ വീട്ടില്‍ അരവിന്ദ് കെജ്രിവാളിനെ കാണാന്‍ കാത്തുനിന്നപ്പോഴാണ് സ്വാതി മാലിവാളിനോട് കെജ്രിവാളിന്റെ സഹായി മോശമായി പെരുമാറിയത്

Update: 2024-05-14 12:28 GMT
Editor : ദിവ്യ വി | By : Web Desk

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് മോശമായി പെരുമാറിയെന്ന രാജ്യസഭാംഗം സ്വാതി മാലിവാളിന്റെ ആരോപണം ശരിവെച്ച് ആംആദ്മി പാര്‍ട്ടി നേതൃത്വം. ആംആദ്മി പാര്‍ട്ടി എം പി സഞ്ജയ് സിങാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡല്‍ഹിയിലെ വീട്ടില്‍ അരവിന്ദ് കെജ്രിവാളിനെ കാണാന്‍ കാത്തുനിന്നപ്പോള്‍ സ്വാതി മാലിവാളിനോട് കെജ്രിവാളിന്റെ സഹായി മോശമായി പെരുമാറിയെന്ന് സഞ്ജയ് സിംഗ് പറഞ്ഞു. അരവിന്ദ് കെജ്രിവാളിന്റെ ഡ്രോയിംഗ് റൂമില്‍ വെച്ചാണ് മോശം പെരുമാറ്റം നടന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഗൗരവമായാണ് കാര്യം കാണുന്നതെന്നും ബൈഭവ് കുമാറിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഡല്‍ഹി മുന്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണായ സ്വാതി മാലിവാള്‍ തിങ്കളാഴ്ച രാവിലെ 9.34ന് പിസിആര്‍ നമ്പറില്‍ വിളിച്ച് ബൈഭവ് കുമാര്‍ തന്നോട് മോശമായി പെരുമാറിയെന്ന്  അറിയിച്ചിരുന്നുവെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു. അന്ന് രാവിലെ 10 മണിക്ക് പൊലീസ് സ്റ്റേഷനിലെത്തിയ സ്വാതി അഞ്ചു മിനുട്ടിന് ശേഷം രേഖാമൂലം പരാതി നല്‍കാതെ മടങ്ങിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം വിഷയത്തെ കെജ്രിവാളിനും ആംആദ്മിക്കും എതിരായ തുറുപ്പുചീട്ടാക്കി മാറ്റിയിരിക്കയാണ് ബിജെപി. സംഭവത്തിൽ ബി.ജെ.പി നേതാവ് പ്രവീൺ ശങ്കർ കപൂർ  മുഖ്യമന്ത്രിയുടെ ഓഫിസിനോട് വിശദീകരണം തേടിയിട്ടുണ്ട്. 


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News