ജയിലിലായതിന് ശേഷം കെജ്‍രിവാളിന്റെ ഭാരം നാലരക്കിലോ കുറഞ്ഞു; ആരോഗ്യനിലയിൽ ആശങ്കയെന്ന് ആം ആദ്മി

കെജ്‍രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ, രാജ്യം മാത്രമല്ല, ദൈവം പോലും ബി.ജെ.പിയോട് പൊറുക്കില്ലെന്ന് മന്ത്രി അതിഷി

Update: 2024-04-03 06:39 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ശരീരഭാരം കുറയുന്നതായി എ.എ.പി മന്ത്രി അതിഷി മർലേന. മാർച്ച് 21 ന് അറസ്റ്റിലായതിനുശേഷം നാലര കിലോ ഭാരം കുറഞ്ഞെന്ന് അതിഷി സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഭാരം കുറയുന്നതിൽ ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചതായും അതിഷി എക്‌സിൽ കുറിച്ച പോസ്റ്റിൽ ആരോപിക്കുന്നു.

'അരവിന്ദ് കെജ്‍രിവാൾ കടുത്ത പ്രമേഹരോഗിയാണ്. ആരോഗ്യപ്രശ്‌നങ്ങൾക്കിടയിലും അദ്ദേഹം രാജ്യത്തെ സേവിക്കാൻ 24 മണിക്കൂറും ജോലി ചെയ്യാറുണ്ടായിരുന്നു. അറസ്റ്റിലായതിന് ശേഷം അരവിന്ദ് കെജ്‍രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞു,' അതിഷി ട്വീറ്റ് ചെയ്തു. 'അരവിന്ദ് കെജ്‍രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ, രാജ്യം മാത്രമല്ല,ദൈവം പോലും ബി.ജെ.പിയോട് പൊറുക്കില്ല..അവർ കൂട്ടിച്ചേർത്തു.

Advertising
Advertising

അതേസമയം,ആരോപണങ്ങൾ തിഹാർ ജയിൽ അധികൃതർ നിഷേധിച്ചു. ജയിലിൽ എത്തുമ്പോൾ കെജ്‍രിവാളിന്റെ ഭാരം 65 കിലോ ആയിരുന്നെന്നും ഇപ്പോഴും അത് അങ്ങനെയാണെന്നും അധികൃതർ പറയുന്നു. കെജ്‍രിവാളിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രമേഹത്തിന്റെ അളവ് സാധാരണ നിലയിലാണെന്നും ജയിൽ അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച കെജ്‍രിവാളിന്റെ ഷുഗർ ലെവൽ കുറവാണെന്ന് കണ്ടെത്തിയിരുന്നു. ഷുഗർ ലെവൽ ഏറ്റക്കുറച്ചിൽ തുടരുന്നതിനാൽ തിഹാർ ജയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു.തിഹാർ ജയിലിലുള്ള കെജ്‍രിവാൾ സിസിടിവി ക്യാമറകളിലൂടെ 24 മണിക്കൂറും നിരീക്ഷണത്തിലാണെന്നും അധികൃതർ വ്യക്തമാക്കി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News