കോൺഗ്രസിന്റെ ദേശീയ പകരക്കാർ ആം ആദ്മി, കെജ്‌രിവാൾ ഭാവി പ്രധാനമന്ത്രി: രാഘവ് ചദ്ദ

കോൺഗ്രസിനെ വലിയ ഭൂരിപക്ഷത്തിൽ പഞ്ചാബിൽ പരാജയപ്പെടുത്തുമെന്നാണ് തിരഞ്ഞെടുപ്പ് മേൽനോട്ട ചുമതലയുള്ള നേതാവ് രാഘവ് ഛദ്ദ പറയുന്നത്

Update: 2022-03-10 02:42 GMT
Editor : abs | By : Web Desk
Advertising

കോൺഗ്രസിന്റെ സ്വാഭാവിക, ദേശീയ പകരക്കാരാണ് ആം ആദ്മി പാർട്ടിയെന്ന് രാഘവ് ഛദ്ദ. അരവിന്ദ് കെജ്‌രിവാൾ ആയിരക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണെന്നും രാഘവ് ഛദ്ദ. അഞ്ച് സംസ്ഥാനങ്ങളിലെ് വോട്ടെണ്ണൽ നടക്കുന്ന സാഹചര്യത്തിലാണ് ആം ആദ്മി നേതാവിന്റെ പ്രസ്താവന. 

കോൺഗ്രസിനെ വലിയ ഭൂരിപക്ഷത്തിൽ പഞ്ചാബിൽ പരാജയപ്പെടുത്തുമെന്നാണ് തിരഞ്ഞെടുപ്പ് മേൽനോട്ട ചുമതലയുള്ള നേതാവ് രാഘവ് ഛദ്ദ പറയുന്നത്. 40 ശതമാനം വോട്ട് വിഹിതം ആം ആദ്മി നേടുമെന്നാണ് പ്രവചനം. എക്‌സിറ്റ് പോളുകൾ പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ വിജയം പ്രവചിക്കുന്നുണ്ട്.

'കോടിക്കണക്കിന് ആളുകളുടെ പ്രതീക്ഷയാണ് അരവിന്ദ് കെജ്‌രിവാൾ. ദൈവം തയ്യാറാണെങ്കിൽ ആളുകൾ അവസരം നൽകുകയാണെങ്കിൽ, അദ്ദേഹം തീർച്ചയായും ഒരു വലിയ പ്രധാനമന്ത്രിയുടെ റോളിൽ ഉടൻ കാണപ്പെടും. എഎപി ഒരു പ്രധാന ദേശീയ രാഷ്ട്രീയ ശക്തിയായി ഉയർന്നുവരും.' ഛദ്ദ എഎൻഐയോട് പറഞ്ഞു.

2024ലെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആം ആദ്മി പാർട്ടിക്ക് 10 വർഷം പോലും പ്രായമില്ലെന്നും പഞ്ചാബിലും ഡൽഹിയിലും സർക്കാരുണ്ടാകുമെന്നും ഛദ്ദ പറഞ്ഞു.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News