'തൊഴില്‍ രഹിതനായ രാഷ്ട്രീയക്കാരന്‍'; തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ യൂട്യൂബ് ചാനലുമായി മുന്‍ ആപ് മന്ത്രി

ഗ്രേറ്റർ കൈലാഷ് മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ ശിഖ റോയിയോടാണ് സൗരഭ് ഭരദ്വാജ് പരാജയപ്പെട്ടത്.

Update: 2025-02-13 11:54 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ യൂട്യൂബ് ചാനലുമായി മുന്‍ മന്ത്രിയും ആം ആദ്മി പാര്‍ട്ടി എംഎല്‍എയുമായിരുന്ന സൗരഭ് ഭരദ്വാജ്.

'തൊഴില്‍രഹിതനായ രാഷ്ട്രീയക്കാരന്‍' (ബറോസ്ഗര്‍ നേതാ) എന്നാണ് ചാനലിന് നല്‍കിയിരിക്കുന്ന പേര്. യൂട്യൂബ് ചാനല്‍ ആരംഭിച്ച വിവരം എക്‌സിലൂടെയാണ് സൗരഭ് അറിയിച്ചത്.

പൊതുജനങ്ങളുമായി ദിനംപ്രതി സംവദിക്കാനുള്ള വേദിയായി ഇതിനെ കാണുന്നുവെന്നും സൗരഭ് പ്രതികരിച്ചു. ആദ്യത്തെ വീഡിയോയില്‍ തെരഞ്ഞെടുപ്പ് ഫലം എങ്ങനെയാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ചതെന്നാണ് സൗരഭ് വിശീകരിക്കുന്നത്.  ചാനലിന് ഇതുവരെ 52,000 സബ്സ്ക്രൈബേഴ്സിനെ ലഭിച്ചിട്ടുണ്ട്. 

Advertising
Advertising

''ആളുകൾ സന്ദേശങ്ങളിലൂടെയും ഫോണ്‍കോളിലൂടെയും ഇപ്പോഴും എന്നെ ബന്ധപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഒരു രാഷ്ട്രീയക്കാരൻ്റെ ജീവിതത്തിൽ കാര്യങ്ങൾ മാറുന്നത് എങ്ങനെയെന്ന് പങ്കിടാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കുമെന്നും''- അദ്ദേഹം വീഡിയോയിലൂടെ പറയുന്നു. 

ഗ്രേറ്റർ കൈലാഷ് മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ ശിഖ റോയിയോടാണ് സൗരഭ് ഭരദ്വാജ് പരാജയപ്പെട്ടത്. മൂവായിരത്തിലധികം വോട്ടുകള്‍ക്കായിരുന്നു തോല്‍വി. നേരത്തെ, ഇവിടെ നിന്നും മൂന്ന് തവണ എംഎൽഎയായി അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു.

ആഭ്യന്തരം, ആരോഗ്യം, ജലം, വ്യവസായം, ഗതാഗതം, വൈദ്യുതി എന്നിവയുൾപ്പെടെ ഡൽഹി സർക്കാരിൽ വിവിധ വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News