പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി ടി.എം.സിയിലേക്ക്

മുഖര്‍ജിയുടെ ടി.എം.സി പ്രവേശനം ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്

Update: 2021-07-05 07:05 GMT

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകനും കോണ്‍ഗ്രസ് എം.പിയുമായിരുന്ന അഭിജിത് മുഖര്‍ജി തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. മുഖര്‍ജിയുടെ ടി.എം.സി പ്രവേശനം ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പശ്ചിമബംഗാളിലെ ജംഗിപൂരില്‍ നിന്നുള്ള എം.പിയായിരുന്ന അഭിജിത് മുഖര്‍ജി കഴിഞ്ഞ ഏതാനും ആഴ്ചകളായി ടിഎംസി നേതൃത്വവുമായി ചർച്ച നടത്തിവരികയായിരുന്നു. കഴിഞ്ഞ മാസം ടി.എം.സി നേതാവ് അഭിഷേക് ബാനര്‍ജിയുമായി മുഖര്‍ജി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്തിമ തീരുമാനം എടുത്തിട്ടുണ്ടെന്നും അഭിജിത് മുഖർജി തിങ്കളാഴ്ച പാർട്ടിയിൽ ചേര്‍ന്നേക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചു.

വാക്സിനേഷന്‍ വിവാദവുമായി ബന്ധപ്പെട്ട് ഈയിടെ അഭിജിത് മുഖര്‍ജി ഈയിടെ ട്വിറ്ററിലൂടെ മമതാ ബാനര്‍ജിയെ പിന്തുണച്ചിരുന്നു. മുഖര്‍ജി മമതയെ പരസ്യമായി പിന്തുണച്ചത് കോണ്‍ഗ്രസില്‍ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരിയുമായുള്ള ഭിന്നത രൂക്ഷമാവുകയും ചെയ്തു.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News