ദൈവത്തിന്‍റെ പ്രവൃത്തിയോ അതോ വഞ്ചനയുടെ ഫലമോ? മോര്‍ബി ദുരന്തത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് ദിഗ്‍വിജയ സിങ്

2016 മാര്‍ച്ച് 31ന് കൊല്‍ക്കൊത്തയിലെ വിവേകാനന്ദ റോഡ് മേൽപ്പാലം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി മമതാ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു

Update: 2022-10-31 06:44 GMT

ഭോപ്പാല്‍: ഗുജറാത്ത് മോര്‍ബിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുജറാത്ത് സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ സിങ്. 'ദൈവത്തിന്‍റെ പ്രവൃത്തിയോ അതോ വഞ്ചനയുടെ ഫലമോ' എന്ന് അദ്ദേഹം ചോദിച്ചു.

2016 മാര്‍ച്ച് 31ന് കൊല്‍ക്കൊത്തയിലെ വിവേകാനന്ദ റോഡ് മേൽപ്പാലം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി മമതാ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. പശ്ചിമബംഗാളിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും രക്ഷിക്കാനുള്ള ദൈവത്തിന്‍റെ സന്ദേശമാണെന്നായിരുന്നു അന്ന് മോദി പറഞ്ഞത്. ഇതിനെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു ദിഗ്‍വിജയ സിങിന്‍റെ ട്വീറ്റ്. ഒപ്പം പഴയ വാര്‍ത്തയുടെ ലിങ്കും സിങ് പങ്കുവച്ചിട്ടുണ്ട്. '' ആറുമാസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം തുറന്ന പാലം അഞ്ചു ദിവസത്തിനു ശേഷം തകരുകയായിരുന്നു. 27 വർഷമായി ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ ഉദ്ഘാടനം കഴിഞ്ഞ് 24 മണിക്കൂര്‍ കഴിയുന്നതിനു മുന്‍പെ നര്‍മദ കനാലിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണു. അതേസമയം ഭുജിലെ മേൽപ്പാലം 8-9 വർഷമെടുത്താണ് നിർമ്മിച്ചത്. ,കമ്മീഷൻ ചെയ്ത് ഒരു വർഷത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടതായിരുന്നു'' സിങ് പറഞ്ഞു.

Advertising
Advertising

കൊല്‍ക്കൊത്തയിലെ മേല്‍പ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 26 പേരാണ് മരിച്ചത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മരിച്ചവരുടെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മോദിയുടെ ആരോപണം. വഞ്ചനയെന്നായിരുന്നു മോദി ദുരന്തത്തെ വിശേഷിപ്പിച്ചത്. ''ഇന്ന് പാലം തകര്‍ന്നു, നാളെ മമതാ ബാനര്‍ജി ബംഗാളിനെ മുഴുവന്‍ നശിപ്പിക്കും. ബംഗാളിനെ രക്ഷിക്കാനായി ദൈവം നല്‍കിയ സന്ദേശമാണിതെന്നായിരുന്നു'' മോദി പറഞ്ഞത്.

അതേസമയം മോര്‍ബിയിലെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി. നദിയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകൾ പ്രകാരം കേസെടുത്തതായും അപകടത്തെ കുറിച്ച് അന്വേഷിക്കാൻ എസ്ഐടി രൂപീകരിച്ചതായും സർക്കാർ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News