നടന്‍ സിദ്ധാന്ത് കപൂർ മയക്കുമരുന്ന് കേസില്‍ കസ്റ്റഡിയില്‍

ബെംഗളൂരുവിലെ എംജി റോഡിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് സിദ്ധാന്ത് കപൂറിനെ കസ്റ്റഡിയിലെടുത്തത്

Update: 2022-06-13 04:43 GMT

ബെംഗളൂരു: നടനും സഹസംവിധായകനുമായ സിദ്ധാന്ത് കപൂർ മയക്കുമരുന്ന് കേസില്‍ പിടിയില്‍. ബെംഗളൂരുവില്‍ ഞായറാഴ്ച രാത്രിയാണ് സംഭവമെന്ന് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നടി ശ്രദ്ധ കപൂറിന്‍റെ സഹോദരനാണ് സിദ്ധാന്ത് കപൂര്‍.

ബെംഗളൂരുവിലെ എംജി റോഡിലെ ഹോട്ടലില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് സിദ്ധാന്ത് കപൂറിനെ കസ്റ്റഡിയിലെടുത്തത്. സിദ്ധാന്ത് കപൂര്‍ ഉള്‍പ്പെടെ ആറ് പേര്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണോ ഹോട്ടലില്‍ വന്നത്, അതോ ഹോട്ടലില്‍ എത്തിയ ശേഷം ഉപയോഗിക്കുകയായിരുന്നോ എന്ന് വ്യക്തമല്ല. പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

Advertising
Advertising

ഭാഗം ഭാഗ്, ചുപ് ചുപ് കേ, ഭൂൽ ഭുലയ്യ തുടങ്ങിയ ചിത്രങ്ങളിൽ സിദ്ധാന്ത് കപൂര്‍ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. ജസ്ബ, ഹസീന പാർക്കർ, ചെഹ്‍രെ, അഗ്ലി തുടങ്ങിയ ബോളിവുഡ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാന് അടുത്തിടെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ക്ലീൻ ചിറ്റ് നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒരു മാസത്തോളം ജയിലിൽ കിടന്ന ആര്യന്‍ ഖാന്‍ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. ആര്യന്‍ ഖാനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് എന്‍.സി.ബി ആദ്യ ഘട്ടത്തില്‍ നിലപാടെടുത്തത്. എന്നാല്‍ പിന്നീട് മതിയായ തെളിവില്ലെന്നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണത്തിന് പിന്നാലെ നിരവധി ബോളിവുഡ് താരങ്ങളെ മയക്കുമരുന്ന് കേസില്‍ ചോദ്യംചെയ്തിരുന്നു. സിദ്ധാന്തിന്‍റെ സഹോദരി ശ്രദ്ധ കപൂര്‍, സാറ അലിഖാന്‍, ദീപിക പദുകോണ്‍ തുടങ്ങിയവരെ ചോദ്യംചെയ്തങ്കിലും ഒന്നും കണ്ടെത്താനായില്ല. 


Summary- Actor Shraddha Kapoor's brother Siddhant arrested in anti-drugs case after Bengaluru party

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News