ഒമിക്രോണിനെതിരെ സ്‌പെഷ്യൽ വാക്സിൻ; ആറ് മാസത്തിനുള്ളിൽ പുറത്തിറക്കും

യുഎസ് ആസ്ഥാനമായുള്ള നോവാവാക്‌സുമായി ചേർന്ന് ഒമിക്രോൺ വാക്സിൻ നിർമിക്കാനാണ് പദ്ധതി

Update: 2022-09-01 15:35 GMT
Editor : banuisahak | By : Web Desk
Advertising

ന്യൂഡൽഹി: ഒമിക്രോണിനെതിരെ പ്രത്യേക വാക്സിൻ പുറത്തിറക്കാനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ആറ് മാസത്തിനുള്ളിൽ വാക്സിൻ പുറത്തിറക്കാനാണ് ശ്രമമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറഞ്ഞു. പൂനെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് യുഎസ് ആസ്ഥാനമായുള്ള നോവാവാക്‌സുമായി ചേർന്ന് ഒമിക്രോൺ വാക്സിൻ നിർമിക്കാനാണ് പദ്ധതി.

അതിവ്യാപനശേഷിയും രോഗികളുടെ എണ്ണത്തിലുള്ള വർധനയും കാരണം ഒമിക്രോണിനെ ആശങ്കാജനകമായ വകഭേദമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ഒമിക്രോൺ ബി.1.1.529 വകഭേദം​ വര്‍ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകാരിയായാണ് കണക്കാക്കപ്പെടുന്നത്. കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നാശം വിതച്ച ഡെല്‍റ്റ വകഭേദത്തെക്കാള്‍ അപകടകാരിയായിരിക്കും ഒമിക്രോണെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News