അഫ്ഗാന്‍ വിദേശകാര്യ മന്ത്രിയുടെ താജ്മഹല്‍ സന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കി

താജ്മഹലിന്‍റെ ചുമതലയുള്ള കേന്ദ്ര പുരാവസ്തുവകുപ്പാണ് ഇക്കാര്യം അറിയിച്ചത്

Update: 2025-10-12 07:37 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: അഫ്ഗാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ താജ്മഹല്‍ സന്ദര്‍ശനം അവസാന നിമിഷം റദ്ദാക്കി. സന്ദർശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല. ഇന്ന് ഉച്ചയോടെ നടത്തേണ്ട സന്ദര്‍ശനമാണ് റദ്ദാക്കിയത്. താജ്മഹലിന്‍റെ ചുമതലയുള്ള കേന്ദ്ര പുരാവസ്തുവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഇന്ന് നടത്തുന്ന വാർത്താ സമ്മേളനത്തിലേക്ക് വനിത മാധ്യമ പ്രവർത്തകരെയും ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വാർത്തസമ്മേളനത്തിൽ വനിത മാധ്യമപ്രവർത്തകരെ വിലക്കിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

2021ൽ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് താലിബാൻ ഭരണകൂടത്തിലെ ഒരു ഉന്നതൻ ഇന്ത്യ സന്ദർശിക്കുന്നത്. മുത്തഖിയുമായുള്ള ചർച്ചകൾക്ക് ശേഷം കാബൂളിലെ ഇന്ത്യൻ എംബസി വീണ്ടും തുറക്കുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ വ്യക്തമാക്കിയിരുന്നു. നാല് വർഷം മുമ്പ് താലിബാൻ അധികാരത്തിലെത്തിയപ്പോൾ ഇന്ത്യ എംബസി അടച്ചുപൂട്ടിയിരുന്നു. എംബസി വീണ്ടും തുറന്ന് അഫ്ഗാനുമായുള്ള നയതന്ത്രബന്ധം ശക്തമാക്കാനാണ് ഇന്ത്യൻ നീക്കണം. ഇന്ത്യ- അഫ്ഗാൻ ബന്ധം ശക്തിപ്പെടുന്നതിനെ പാകിസ്താൻ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.

Advertising
Advertising

നിലവിൽ താലിബാൻ- പാകിസ്താൻ ബന്ധം വഷളായിരിക്കുകയാണ്. അധികാരത്തിലെത്തിയ ഉടൻ തന്നെ പാകിസ്താനും താലിബാനും തമ്മിലുള്ള ബന്ധം ഇത്രയധികം വഷളാകുമെന്നും ഇന്ത്യയുമായി താലിബാൻ ബന്ധം സ്ഥാപിക്കുമെന്നോ മൂന്ന് രാഷ്ട്രങ്ങളും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യുഎസ് പിന്തുണയുള്ള അഫ്ഗാൻ ഭരണകൂടത്തെ നേരത്തെ ഇന്ത്യ പിന്തുണച്ചിരുന്നു. താലിബാൻ മന്ത്രിയുടെ ഇപ്പോഴത്തെ ഇന്ത്യ സന്ദർശനം നയതന്ത്ര, വ്യാപാര, രാഷ്ട്രീയ ബന്ധങ്ങൾ വർധിപ്പിക്കാൻ ഗൗരവമായ നീക്കങ്ങൾ നടക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News