അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി: പ്രതി ക്രിസ്ത്യൻ മിഷേലിന് ജാമ്യം
അറസ്റ്റിലായി 7 വർഷം കഴിഞ്ഞിട്ടും വിചാരണ നീളുന്നത് ചൂണ്ടികാട്ടിയാണ് ജാമ്യം
Update: 2025-02-18 10:18 GMT
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിലെ പ്രതി ക്രിസ്ത്യൻ മിഷേലിന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്
അറസ്റ്റിലായി 7 വർഷം കഴിഞ്ഞിട്ടും വിചാരണ നീളുന്നത് ചൂണ്ടികാട്ടിയാണ് ജാമ്യം നൽകിയത്. ജാമ്യവ്യവസ്ഥ വിചാരണകോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി.കഴിഞ്ഞ 6 വർഷമായി വിചാരണ തടവിൽ കഴിയുകയായിരുന്നു മിഷേൽ. ഇതിനിടയിൽ പല തവണ മിഷേൽ ജാമ്യം അപേക്ഷിച്ചിരുന്നു. കോവിഡ് കാലത്ത് ജയിലിലെ 3000 തടവുകാരെ പരോളിലും ഇടക്കാല ജാമ്യത്തിലും വിട്ടയച്ച സാഹചര്യത്തിലും മിഷേലിന് ജാമ്യം നൽകിയിരുന്നില്ല. കേസിന്റെ തീവ്രതയും ഗുരുതര സ്വഭാവം ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയത്.