കനയ്യകുമാറും സച്ചിൻ പൈലറ്റും അടക്കം നാല് നേതാക്കൾ കേരളത്തിലേക്ക്; ഡി.കെ അസമിൽ; നിരീക്ഷകരെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കേരളത്തിന് പുറമെ അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2026-01-07 14:36 GMT

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിൽ നിരീക്ഷകരെ പ്രഖ്യാപിച്ച് എഐസിസി. സച്ചിൻ പൈലറ്റ്, കനയ്യകുമാർ, കെ.ജെ ജോർജ്, ഇമ്രാൻ പ്രതാപ് ഗഡി എന്നിവർക്കാണ് കേരളത്തിന്റെ ചുമതല.

കേരളത്തിന് പുറമെ അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ പ്രഖ്യാപിച്ചിട്ടുണ്ട്.

അസമിലേക്ക് ഭൂപേഷ് ഭാഗേൽ, ഡി.കെ ശിവകുമാർ, ബന്ധു ടിർക്കി എന്നിവരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ കോൺഗ്രസ് പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ് അസം.

സുദീപ് റോയ് ബര്‍മന്‍, ഷക്കീല്‍ അഹമ്മദ് ഖാന്‍, പ്രകാശ് ജോഷി എന്നിവര്‍ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിരീക്ഷകരുടെ പട്ടിക പുറത്തിറക്കി.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Contributor - Web Desk

contributor

Similar News