ആശങ്കയ്ക്ക് വിരാമം; ട്രിച്ചിയിൽ തകരാറിലായ എയർ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി

സാങ്കേതിക തകരാറിനെതുടർന്ന് ഒന്നരമണിക്കൂറായി ആകാശത്ത് വട്ടമിട്ടു പറക്കുകയായിരുന്നു

Update: 2024-10-11 15:28 GMT

ചെന്നൈ: ഏറെ നേരത്തെ ആശങ്കയ്ക്ക് വിരാമമായി ട്രിച്ചിയിൽ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ട്രിച്ചി- ഷാർജ എയർ ഇന്ത്യ എക്സ്പ്രസായിരുന്നു സാങ്കേതിക തകരാറിനെതുടർന്ന് ഒന്നരമണിക്കൂറായി ആകാശത്ത് വട്ടമിട്ടു പറന്നിരുന്നത്. 141 പേരാണ് വിമാനത്തിലുള്ളത്.

വിമാനത്താവളത്തിന് പുറത്ത് ആംബുലൻസുകൾ സജ്ജീകരിച്ചിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ ട്രിച്ചി സർക്കാർ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകാൻ മെഡിക്കൽ സംഘത്തെയും സജ്ജമാക്കിയിരുന്നു. വിമാനത്താവളത്തിൽ കടുത്ത ജാ​ഗ്രതയാണുണ്ടായിരുന്നത്. 

ലാൻഡിങ് ​ഗിയറിലെ തകരാറുകാരണായിരുന്നു ലാൻഡ് ചെയ്യാൻ സാധിക്കാതിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം. ഡിജിസിഎ സാഹചര്യം നിരീക്ഷിക്കുന്നതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ലാൻഡിങ് ഗിയർ സാധാരണ നിലയിൽ തന്നെ തുറന്നതായും സാധാരണ രീതിയിൽ തന്നെ വിമാനം ലാൻഡ് ചെയ്തതായും മന്ത്രാലയം അറിയിച്ചു. 

Advertising
Advertising

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News