യാത്രക്കാരിക്കുമേൽ മൂത്രമൊഴിച്ച സംഭവം: എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ; മുഖ്യ പൈലറ്റിന് മൂന്ന് മാസം സസ്‌പെൻഷൻ

ചട്ടങ്ങൾ ലംഘിച്ചെന്ന് ഡിജിസിഎ

Update: 2023-01-20 08:54 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: വിമാനത്തിൽ യാത്രക്കാരിക്കുമേൽ സഹയാത്രികൻ മൂത്രമൊഴിച്ച കേസിൽ എയർ ഇന്ത്യക്ക് എയർ ഇന്ത്യ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മുപ്പത് ലക്ഷം രൂപ പിഴ ചുമത്തി .  സംഭവത്തിൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. എയർ ഇന്ത്യയുടെ ഡയറക്ടർ-ഇൻ-ഫ്‌ലൈറ്റിനു 3 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

കേസിലെ പ്രതി ശങ്കർ മിശ്രക്ക് എയർ ഇന്ത്യ നാല് മാസത്തേക്ക് യാത്രാ വിലക്കേർപ്പെടുത്തിയിരുന്നു. ശങ്കർമിശ്രയെ നേരത്തേ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എയർ ഇന്ത്യയുടെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി. കേസിൽ ശങ്കർ മിശ്ര ഇപ്പോൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. പട്യാല ഹൗസ് കോടതിയാണ് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സംഭവത്തിൽ കൂടുതൽ നടപടി ആവശ്യമെങ്കിൽ വിശദമായ അന്വേഷണത്തിന് ശേഷം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു.

നവംബർ 26 ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. മുംബൈയിലെ വ്യവസായിയായ ശങ്കർ മിശ്രയെന്നയാൾ തന്റെ തൊട്ടുമുന്നിലിരുന്ന 70 കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, സംഗതി ദൗഭാഗ്യകരമാണെന്നും വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News