പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെ പരിഹസിച്ച് അഖിലേഷ് യാദവ്

ആളൊഴിഞ്ഞ കസേരകളെ നോക്കി സംസാരിക്കാൻ കർഷകർ അവസരം കൊടുക്കണമായിരുന്നു

Update: 2022-01-08 03:33 GMT
Editor : ലിസി. പി | By : Web Desk

പഞ്ചാബിലെ ഫിറോസ്പൂരിലെ റാലി വേദിയിലെത്താൻ ജനങ്ങളും കർഷകരും പ്രധാനമന്ത്രി മോദിയെ അനുവദിക്കേണ്ടതായിരുന്നെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഒഴിഞ്ഞ കസേരകൾ കാണാൻ അദ്ദേഹത്തിന് സുഖം തോന്നുമായിരുന്നു. യു.പിയിലെ പോലെ ഒഴിഞ്ഞ കസേരകളെ നോക്കി പ്രസംഗിക്കാൻ അദ്ദേഹത്തിന് അവസരം നൽകണമായിരുന്നെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ചയെ പരിഹസിച്ച അഖിലേഷ് യാദവ് ഫിറോസ്പൂരിലെ പൊതുയോഗം റദ്ദാക്കിയതിലൂടെ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതും പിന്നീട് പിൻവലിച്ചതും എന്തിനായിരുന്നു എന്ന വിശദീകരണം കേൾക്കാനുള്ള അവസരം രാജ്യത്തിന് നഷ്ടമായെന്നും പറഞ്ഞു. ഫിറോസ്പൂരിലെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ നിന്ന് 30 കിലോമീറ്റർ അകലെ പിരിയാന ഗ്രാമത്തിന് സമീപം ഫിറോസ്പൂർ-മോഗ റോഡിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം  20 മിനിറ്റ് കുടുങ്ങിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

ഝാർഖണ്ഡിലെ കൊഡെർമയിൽ 25 പേർ മാത്രമുള്ള ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത സ്വന്തം അനുഭവം വിവരിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News