‘ഹിന്ദിയെ പറയു’; കന്നഡ സംസാരിക്കില്ലെന്ന് വാശിപിടിച്ച മാനേജറെ സ്ഥലം മാറ്റി ബാങ്ക്

പ്രാദേശിക ഭാഷകളെ ബഹുമാനിക്കണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Update: 2025-05-22 07:14 GMT

ബെം​ഗളൂരു: കന്നഡ ഭാഷ സംസാരിക്കാൻ തയാറാകാതിരുന്ന വനിത ബാങ്ക് മാനേജറെ സ്ഥലം മാറ്റി. ചന്ദ്രപുരയിലെ എസ്ബിഐ ബ്രാഞ്ചിലാണ് സംഭവം. പ്രാദേശിക ഭാഷകളെ ബഹുമാനിക്കാൻ ഉദ്യോ​ഗസ്ഥർ തയാറാകണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഉദ്യോ​ഗസ്ഥയെ സ്ഥലം മാറ്റിയ നടപടിയെ അദ്ധേഹം അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ പ്രാദേശിക ഭാഷയിൽ ആശയ വിനിമയം നടത്താൻ ബാങ്ക് ജീവനക്കാർക്ക് പരിശീലനം നൽകണമെന്ന് കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു.

ബാങ്കിലേക്ക് വന്ന ഉപഭോക്താവ് കന്നഡ സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ താൻ ഹിന്ദിയിൽ മാത്രമേ സംസാരിക്കുകയൊള്ളൂവെന്ന് മാനേജർ പറഞ്ഞു. ഇത് കര്‍ണാടകയാണ് ഇവിടെ കന്നഡ സംസാരിക്കണമെന്ന് യുവാവ് പറഞ്ഞപ്പോള്‍ ഇത് ഇന്ത്യയാണെന്നും താങ്കള്‍ക്കായി കന്നഡ സംസാരിക്കില്ലെന്നും യുവതി പറഞ്ഞു.

ബാങ്ക് സ്റ്റാഫ് ഹിന്ദി ഭാഷ തങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ്, ഉപഭോക്താക്കളോടുള്ള പെരുമാറ്റം മോഷമാണെന്നും ആർബിഐ നിർദേശങ്ങൾ അവ​ഗണിച്ചെന്നും അദ്ധേഹം ആരോപിച്ചു. പിന്നാലെ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

സംഭവം വിവാദമായതോടെ യുവതി മറ്റൊരു വീഡിയോയിലൂടെ മാപ്പ് പറഞ്ഞു. താൻ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും യുവതി പറഞ്ഞു. എന്നാൽ സംഭവം വിവാദമായതോടെ മാനേജറെ ബാങ്ക് സ്ഥലം മാറ്റി.

Writer - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - നൈന മുഹമ്മദ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News