ഏകീകൃത സിവിൽ കോഡ് അനിവാര്യം: അലഹബാദ് ഹൈക്കോടതി

പാര്‍ലമെന്‍റ് ഇതിനായി നടപടികള്‍ സ്വീകരിക്കണം

Update: 2021-11-20 05:56 GMT
Editor : abs | By : abs

ലഖ്‌നൗ: രാജ്യത്ത് ഏകീകൃത സിവിൽ നിയമം അനിവാര്യമെന്ന് അലഹബാദ് ഹൈക്കോടതി. ഭരണഘടനയുടെ 44-ാം അനുഛേദം രാജ്യത്തെ ജനങ്ങളുടെ അവകാശമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഏകീകൃത സിവിൽ കോഡ് വേഗം നടപ്പിലാക്കണമെന്നും കേന്ദ്രസർക്കാറിനോട് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് സുപ്രിംകോടതി അനുകൂല നിലപാട് സ്വീകരിച്ചതായും ഹൈക്കോടതി പറഞ്ഞു.

മിശ്രവിവാഹവുമായി ബന്ധപ്പെട്ട 17 ഓളം ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് സുനീത് കുമാറിന്റേതാണ് നിരീക്ഷണങ്ങൾ. മിശ്രവിവാഹിതരായവരെ കുറ്റവാളികളായി വേട്ടയാടാതിരിക്കാൻ ഈ നിയമം നടപ്പിലാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇന്ത്യയിൽ ഉടനീളം ഏകീകൃത സിവിൽ കോഡ് അത്യാവശ്യമാണ്- ജസ്റ്റിസ് സുനീത് കുമാർ പറഞ്ഞു.

Advertising
Advertising

'വിവാഹം രണ്ട് വ്യക്തികൾ തമ്മിൽ നിയമപ്രകാരം നടത്തുന്ന ബന്ധമാണ്. വിവിധ മതവിഭാഗങ്ങളിലെ നിയമങ്ങളുമായി ഇതിന് ബന്ധമില്ല. അതുകൊണ്ടു തന്നെ ഇത്തരം തടസ്സങ്ങൾ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്.' - കോടതി പറഞ്ഞു.  

'വിഷയത്തിൽ പാർലമെന്റ് ഇടപെടേണ്ട സമയമായിട്ടുണ്ട്. വിവാഹത്തിന് വിവിധ നിയമങ്ങളും രജിസ്ട്രഷനുകളും വേണ്ടതുണ്ടോ എന്ന് പരിശോധിക്കണം. ഇതെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരേണ്ടതുണ്ട്. ന്യൂനപക്ഷ സമുദായാംഗങ്ങളുടെ ഭയം പരിഗണിച്ച്, 75 വർഷം മുമ്പ് അംബേദ്കർ നിരീക്ഷിച്ച പോലെ സ്വമേധയാ നടപ്പാക്കാനുള്ളതല്ല ഏകീകൃത സിവികോഡ്.'- കോടതി ചൂണ്ടിക്കാട്ടി. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News