പൊലീസ് സേനയിൽ താടി വളർത്തുന്നത് ഭരണഘടനാ അവകാശമല്ല: അലഹബാദ് ഹൈക്കോടതി

താടി വച്ചതിന്റെ പേരിൽ നവംബറിൽ പൊലീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫർമാനാണ് കോടതിയെ സമീപിച്ചത്

Update: 2021-08-24 08:00 GMT
Editor : abs | By : Web Desk
Advertising

ലഖ്‌നൗ: താടി വയ്ക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുകാരൻ സമർപ്പിച്ച ഹർജി തള്ളി അലഹബാദ് ഹൈക്കോടതി. പൊലീസ് സേനയിൽ താടി വളർത്തുന്നത് ഭരണഘടനാപരമായ അവകാശമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ മതസ്വാതന്ത്യം ഉറപ്പു നല്‍കുന്ന വകുപ്പ് 25 ന്‍റെ പരിരക്ഷ പൊലീസുകാരന് ഉണ്ടാകില്ലെന്നും കോടതി പറഞ്ഞു.

താടി വച്ചതിന്റെ പേരിൽ കഴിഞ്ഞ നവംബറിൽ സേനയില്‍ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫർമാനാണ് കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 25 -ാം വകുപ്പ് പ്രകാരം തനിക്ക് താടി വയ്ക്കാൻ അവകാശമുണ്ട് എന്നായിരുന്നു ഫർമാന്റെ വാദം. എന്നാല്‍ ജസ്റ്റിസ് രാജേഷ് സിങ് ചൗഹാൻ അധ്യക്ഷനായ ബഞ്ച് വാദം അംഗീകരിച്ചില്ല. സസ്പെന്‍ഷന്‍ നടപടിയും സ്റ്റേ ചെയ്തില്ല. 

'ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവ് വന്നിട്ടും താടി വടിച്ചില്ല എന്നത് സർക്കുലർ ലംഘനമാണ്. ഇത് മോശം സ്വഭാവം മാത്രമല്ല, ദുർനടപടി കൂടിയാണ്. ശരിയായ യൂണിഫോം ധരിക്കുന്നതിനും സേനാംഗങ്ങൾക്ക് ഒരേ മാതൃകയിലുള്ള സ്വഭാവം നിലനിർത്തുന്നതിനും സർക്കുലർ പുറപ്പെടുവിക്കാൻ പൊലീസിന് അധികാരമുണ്ട്. ഇക്കാര്യത്തിൽ ഇടപെടാനാകില്ല' - ബഞ്ച് വ്യക്തമാക്കി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News