രാജസ്ഥാനിൽ കോൺഗ്രസിന് തലവേദനയായി ഇൻഡ്യ മുന്നണിയിലെ സഖ്യ കക്ഷികൾ

ബി.ജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്‌

Update: 2023-11-13 02:11 GMT

ഇന്‍ഡ്യ മുന്നണി

ജയ്പൂര്‍: രാജസ്ഥാനിൽ കോൺഗ്രസിന് തലവേദനയായി ഇൻഡ്യ മുന്നണിയിലെ സഖ്യ കക്ഷികൾ. ബി.ജെപി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്‌. കേന്ദ്രസർക്കാർ പദ്ധതികൾ മുൻനിർത്തിയുള്ള പ്രചാരണമാണ് ബി.ജെ.പി സംസ്ഥാനത്ത് നടത്തുന്നത്.

ഇൻഡ്യ മുന്നണിയിലെ സഖ്യകക്ഷികളായ സി.പി.എം, സി.പി.ഐ, സമാജ്‍വാദി പാർട്ടി സി.പി.ഐ.എംഎൽ എന്നിവർ 37 സീറ്റുകളിലാണ് രാജസ്ഥാനിൽ മത്സരിക്കുന്നത്. ഇതിൽ 15 സീറ്റുകളിലെങ്കിലും ശക്തമായ മത്സരം ഇവർക്കു കാഴ്ചവയ്ക്കുവാൻ സാധിക്കുമെന്നാണ് എന്നാണ് വിലയിരുത്തൽ.അങ്ങനെ എങ്കിൽ ബി.ജെ.പിക്ക് എതിരായ വോട്ടുകൾ ഭിന്നിച്ചു പോകുമോ എന്നാണ് കോൺഗ്രസ്‌ ആശങ്ക.

Advertising
Advertising

സീറ്റ് ചർച്ചകളിൽ തീർത്തും അവഗണിച്ച കോൺഗ്രസിന്റെ ഏകപക്ഷീയനീക്കത്തിന് ഈ സീറ്റുകളിൽ വിജയിച്ചു തിരിച്ചടി നൽകാമെന്നാണ് സമാജ്‍വാദി പാർട്ടിയും ഇടതു പാട്ടുകളും കണക്കു കൂട്ടുന്നത്.അതേസമയം കേന്ദ്രസർക്കാർ പദ്ധതികളിലൂടെ വോട്ടുകൾ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാം എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അതിൽ ഏറ്റവും പ്രധാനമായി ബിജെപി ഉയർത്തി കാണിക്കുന്നത് അഞ്ചുവർഷം കൂടി സൗജന്യറേഷൻ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം തന്നെയാണ്.

രാജസ്ഥാനിൽ ഇ പദ്ധതിക്ക് നാലു കോടിയിലധികം ഉപഭോക്താക്കളാണുള്ളത്.5 കോടി വോട്ടർമാരുള്ള രാജസ്ഥാനിൽ ഇത് വ്യക്തമായ സ്വാധീനം ചെലുത്തും എന്നാണ് ബി.ജെ.പി വിലയിരുത്തൽ.എന്നാൽ രാഹുൽ ഗാന്ധിയെ ഉടൻ സംസ്ഥാനത്ത് എത്തിച്ചു പ്രചാരണം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News