അമർനാഥിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി; നാൽപത് പേർ കൂടി കുടുങ്ങിക്കിടക്കുന്നു

40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു

Update: 2022-07-09 04:41 GMT

അമര്‍നാഥ്: ജമ്മുകശ്മീരിലെ അമർനാഥിൽ മേഘ വിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. 40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു.

ഗുഹാക്ഷേത്രത്തിനു സമീപം കുടുങ്ങിയ വരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. തീർത്ഥാടനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ പുതിയ തീർഥാടക സംഘം അമർനാഥിലെക്ക് യാത്ര തിരിച്ചു.  ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകള്‍ സംയുക്തമായാണ് രക്ഷപ്രവര്‍ത്തനം നടത്തുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീര്‍ ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

എൻഡിആർഎഫ് അടക്കമുള്ള സേനകൾ സ്ഥലത്ത് രക്ഷാ പ്രവർത്തനം നടത്തുകയാണ്.മുകൾ ഭാഗത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് ഗുഹയ്ക്ക് മുകളിൽ നിന്ന് വെള്ളം കയറിയിരുന്നു. തീർഥാടകരുടെ ഭക്ഷണ ശാലകളും ഒഴുകി പോയിരുന്നു.  സേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News