അയോധ്യ രാമക്ഷേത്രം അടുത്ത വര്‍ഷം ജനുവരി ഒന്നിന് തുറക്കും: അമിത് ഷാ

ത്രിപുരയിലാണ് അമിത് ഷാ ഈ പ്രഖ്യാപനം നടത്തിയത്

Update: 2023-01-05 13:25 GMT

അഗര്‍ത്തല: അയോധ്യ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ത്രിപുരയിലാണ് അമിത് ഷാ ഈ പ്രഖ്യാപനം നടത്തിയത്. രാമക്ഷേത്രം യാഥാര്‍ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മാണം തടയാനാണ് ശ്രമിച്ചതെന്നും അമിത് ഷാ പറഞ്ഞു. ത്രിപുരയിലെ രഥയാത്രയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

2019 ന​വം​ബ​റി​ലെ സു​പ്രീം​കോ​ട​തി വിധിക്ക് പിന്നാലെയാണ് രാമക്ഷേത്ര നിര്‍മാണം തുടങ്ങിയത്. തര്‍ക്കഭൂ​മി രാ​മ​ക്ഷേ​ത്ര​ത്തി​ന്​ ന​ൽ​ക​ണ​മെ​ന്നും പ​ള്ളി നി​ർ​മി​ക്കാ​ൻ അ​ഞ്ച്​ ഏ​ക്ക​ർ ഭൂ​മി അ​യോ​ധ്യ​യി​ൽ​ ത​ന്നെ ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു വി​ധി. 2020 ആഗസ്ത് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ക്ഷേത്രത്തിന്‍റെ നിര്‍മാണം പകുതി പൂര്‍ത്തിയായെന്ന് കഴിഞ്ഞ നവംബറില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിക്കുകയുണ്ടായി. പിന്നാലെയാണ് രാമക്ഷേത്രം തുറക്കുന്ന തിയ്യതി അമിത് ഷാ പ്രഖ്യാപിച്ചത്.

Advertising
Advertising

ക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ച് ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ അറിയിക്കുകയുണ്ടായി. തീർഥാടന കേന്ദ്രം, മ്യൂസിയം, ആർക്കൈവ്‌സ്, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, കാലിത്തൊഴുത്ത്, പൂജാരിമാര്‍ക്കുള്ള മുറികൾ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

Summary- The Ram temple in Ayodhya will be ready by January 1 2024, Union Home Minister Amit Shah toldin Tripura

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News